കുന്ദമംഗലം: പന്തീർപാടം പുത്തൻപറമ്പത്ത് ഭഗവതി കാവിലെ പുനപ്രതിഷ്ഠാ മഹോത്സവം വിവിധ ചടങ്ങുകളോടെ നടന്നു. ഗണപതി ഹോമം, പ്രതിഷ്ഠ, കലശം ആടൽ, പ്രസന്ന പൂജ, മംഗല്യാരതി എന്നിവ ഉണ്ടായി. കാവ് തന്ത്രി പി.കെ.അനിൽകുമാറിന്റെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. 'ക്ഷേത്രാചാരങ്ങളും അനുഷ്ഠാനവും' എന്ന വിഷയത്തിൽ പ്രബോധ് മാസ്റ്റർ പ്രഭാഷണം നടത്തി. കാവിലെ തിറ മഹോത്സവം മാർച്ച് നാലിന് നടക്കും. പുലർച്ചെ നാലിന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ഭഗവതി, കാളി, ഗുളികൻ, നാഗകാളി, കരുമകൻ, കരിയാത്തൻ, മുത്തപ്പൻ തുടങ്ങിയ തിറകളും വിവിധ വെള്ളാട്ടുകളും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |