പാലക്കാട്: തായ്ലാൻഡിൽ സാത്തൂൻ മുനിസിപ്പൽ കൗൺസിൽ സംഘടിപ്പിക്കുന്ന ഇന്റർ നാഷണൽ കൈറ്റ് ഫെസ്റ്റിവെലിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് ഇന്ത്യൻ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുള്ള മാളിയേക്കൽ, ലീഡ് കോളജ് ചെയർമാൻ തോമസ് ജോർജ് എന്നിവർ പങ്കെടുക്കും. ഫ്രാൻസ്, കാനഡ, ചൈന, ഖത്തർ തുടങ്ങി 40ലധികം രാജ്യങ്ങളിൽ നിന്നുള്ള സംഘം ഫെസ്റ്രിവലിൽ അണിനിരക്കും.
സ്റ്റണ്ട് കൈറ്റ്, ഫോർലൈൻ കൈറ്റ്, ഇൻഫ് ലൈറ്റബിൾ കൈറ്റ്, സ്പോർട്സ് കൈറ്റ് എന്നീ മത്സരങ്ങൾക്ക് പുറമെ പട്ടം നിർമ്മാണ ശില്പശാല, പ്രദർശനം എന്നിവയുണ്ടാകും. ഇന്ത്യൻ കൈറ്റ് ഫ്ളയേഴ്സ് ടീം ഇന്ത്യൻ പതാക ആലേഖനം ചെയ്ത പൈലറ്റ് പട്ടം, കഥകളി പട്ടം, ലൈറ്റ് വിന്റ് പറക്കുംതളിക തുടങ്ങി മൂന്നുപട്ടങ്ങളാണ് പറത്തുക.
വിദേശ സാങ്കേതിക വിദ്യയിലാണ് പട്ടം നിർമ്മിച്ചതെന്ന് അബ്ദുള്ള മാളിയേക്കൽ, തോമസ് ജോർജ്ജ്, കോർഡിനേറ്റർ ഷിജിൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |