SignIn
Kerala Kaumudi Online
Sunday, 31 August 2025 11.14 AM IST

40,000 കോടി പ്രതിരോധ കയറ്റുമതി ലക്ഷ്യം; എയ്‌റോ ഇന്ത്യ ഷോയിൽ മോദി

Increase Font Size Decrease Font Size Print Page
aero6

ബംഗളൂരു: ഇന്ത്യൻ പ്രതിരോധ ഉത്പന്നങ്ങളുടെ കയറ്റുമതി 12,500 കോടി രൂപ കവിഞ്ഞെന്നും 2024-25ൽ ഇത് 40,000 കോടിയിലെത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. യെലഹങ്ക എയർഫോഴ്‌സ് സ്‌റ്റേഷനിൽ എയ്‌റോ ഇന്ത്യ 2023 പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. വിവിധ രാജ്യങ്ങളിലെ പ്രതിരോധ സ്ഥാപനങ്ങളുമായി 75,000 കോടിയുടെ നിക്ഷേപ കരാർ മേക്ക് ഇൻ ഇന്ത്യയിലും പ്രതീക്ഷിക്കുന്നു.

പ്രതിരോധമേഖലയിലെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമായിരുന്നു ഒമ്പതു വർഷം മുമ്പ് ഇന്ത്യ. എന്നാലിന്ന് 75 രാജ്യങ്ങളിലേക്ക് അവ കയറ്റുമതി ചെയ്യുന്ന സ്ഥിതിയിലേക്ക് വളർന്നു. ഈ മേഖലയിലെ ഏറ്റവും വലിയ നിർമ്മാതാക്കളായി വളരുകയാണ് ലക്ഷ്യം. പൊതുമേഖലയ്‌ക്കൊപ്പം സ്വകാര്യ നിക്ഷേപകരും പങ്കാളികളാകണം.

പുതിയ സാദ്ധ്യതകളും അവസരങ്ങളും വിനിയോഗിക്കുന്നതിൽ രാജ്യം ആരെയും ഭയപ്പെടുന്നില്ല. വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്ത്, തേജസ് ഫൈറ്റർ, ഹെലികോപ്ടർ എന്നിവ ലോകോത്തര നിലവാരത്തിൽ നിർമ്മിച്ച് ഇന്ത്യ കരുത്ത് തെളിയിച്ചുകഴിഞ്ഞു.

കർണാടകത്തിലെ തുംകൂറിലും ഗുജറാത്തിലെ സൂറത്തിലും ഒരുങ്ങുന്നത് ലോകത്തെ ഏറ്റവും വലിയ ഹെലികോപ്ടർ നിർമ്മാണകേന്ദ്രങ്ങളാണ്. വ്യവസായങ്ങൾ ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതോടെ പ്രതിരോധം ഉൾപ്പെടെ മേഖലകളിൽ വിദേശ നിക്ഷേപം വർദ്ധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ഗവർണർ തവർചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മ, സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, പ്രതിരോധ സഹമന്ത്രി അജിത് ഭട്ട് എന്നിവരും പങ്കെടുത്തു. വ്യോമസേനയുടെ അഭ്യാസപ്രകടനങ്ങളും ചടങ്ങിന്റെ ഭാഗമായി നടന്നു.

ഏഷ്യയിലെ വലിയ

പ്രദർശനം

 ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദർശനമായ എയ്‌റോ ഇന്ത്യ 2023ൽ ബഹുരാഷ്ട്ര കമ്പനികൾ ഉൾപ്പെടെ 809 സ്ഥാപനങ്ങൾ പങ്കെടുക്കുന്നു

 32 രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർ, 73 കമ്പനികളുടെ സി.ഇ.ഒമാർ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. 17ന് സമാപിക്കും

തേജസ് മാർക്ക് -2

വൻ പ്രതീക്ഷ

 ഒന്നിന് 350 കോടിയോളം വിലയുള്ള 18 തേജസ് മാർക്ക് -2 ഫൈറ്റർ ജറ്റുകൾ വാങ്ങാൻ മലേഷ്യ താത്പര്യം പ്രകടിപ്പിച്ചു

 അർജന്റീന, ഇൻഡോനേഷ്യ, ഫിലിപ്പൈൻസ്, ഈജിപ്റ്റ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയ്ക്ക് പ്രതീക്ഷ

 മാർക്കറ്റിൽ പ്രധാന എതിരാളികൾ ചൈനയുടെ ജെ.എഫ്-17, ദക്ഷിണ കൊറിയയുടെ എഫ്.എ-50 ഈഗിൾ എന്നിവ

തേ​ജ​സ് ​മാ​ർ​ക്ക് 2

17500​ ​കി​ലോ​ഗ്രാം
പ​ര​മാ​വ​ധി​ ​ഭാ​രം

2385
കി​ലോ​മീ​റ്റ​ർ​ ​(​മ​ണി​ക്കൂ​റി​ൽ)
പ​ര​മാ​വ​ധി​ ​വേ​ഗത

6500​ ​കി​ലോ​ഗ്രാം
ആ​യു​ധ​ശേ​ഷി

2500​ ​കി​ലോ​മീ​റ്റർ
പ്ര​ഹ​ര​ ​പ​രി​ധി

6500​ ​കോ​ടി
ആ​ദ്യ​ ​നാ​ല് ​മാ​തൃക
നി​‌​ർ​മ്മി​ക്കു​ന്ന​തി​ന്
ചെ​ല​വാ​കു​ന്ന​ ​തുക

TAGS: NEWS 360, NATIONAL, NATIONAL NEWS, DEFENCE EXPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.