SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.02 PM IST

വനിതാ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പ് തേവരയിൽ

handball

കൊച്ചി: ദക്ഷിണമേഖലാ അന്തർ സർവകലാശാല വനിതാ ഹാൻ‌ഡ്ബാൾ ചാമ്പ്യൻഷിപ്പിന് തേവര എസ്.എച്ച് കോളേജ് വേദിയാകും. മഹാത്മാ ഗാന്ധി സർവകലാശലയുടെ ആഭിമുഖ്യത്തിൽ 15 മുതൽ 19വരെയാണ് ദക്ഷിണ മേഖലാ ചാമ്പ്യൻഷിപ്പ്. 21 മുതൽ 25വരെ അഖിലേന്ത്യാ ചാമ്പ്യൻഷിപ്പ് നടക്കും.

ദക്ഷിണമേഖലാ ചാമ്പ്യൻഷിപ്പിൽ 58 ടീമുകൾ മാറ്രുരയ്ക്കും. 1200 കായിക താരങ്ങൾ ചാമ്പ്യൻഷിപ്പിന്റെ ഭാഗമാകും. പ്രീ- ക്വാർട്ടർ വരെ നോക്കൗട്ട് അടിസ്ഥാനത്തിലും പിന്നീട് ലീഗ് അടിസ്ഥാനത്തിലുമായിരിക്കും മത്സരം. നാല് ടീമുകൾ അഖിലേന്ത്യാ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടും. നാല് സോണുകളിൽ നിന്നായി 16 ടീമുകളാണ് അഖിലേന്ത്യാ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുക. പ്രീ ക്വാർട്ടർ വരെ ഗ്രൂപ്പ് അടിസ്ഥാനത്തിലും പിന്നീട് നോക്കൗട്ടായുമാണ് ചാമ്പ്യൻഷിപ്പ് ക്രമീകരിച്ചിരിക്കുന്നത്.

ദക്ഷിണമേഖലാ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം 15ന് വൈകിട്ട് നാലിന് ഹൈബി ഈഡൻ എം.പി നിർവഹിക്കും. 21ന് സമാപന സമ്മേളനം മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ കെ.ജെ. മാക്സി, ടി.ജെ. വിനോജ്, പി.വി. ശ്രിനിജിൻ, അഡ്വ. ജോബ് മൈക്കിൾ തുടങ്ങിയർ പങ്കെടുക്കും. 25ന് നടക്കുന്ന അഖിലേന്ത്യാ ചാമ്പ്യൻഷിപ്പ് സമാപന സമ്മേളനത്തിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ സമ്മാനദാനം നിർവഹിക്കും. വി.സി ഡോ.സാബു തോമസ്, പ്രൊ.വി.സി സി. അരവിന്ദാക്ഷൻ എന്നിവർ സംബന്ധിക്കും. മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ബിനു ജോർജ് വർഗീസ്, തേവര എസ്.എച്ച് കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോൺ, കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ഡോ. സന്ദീപ് സണ്ണി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, HANDBALL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.