കൊച്ചി: പ്രമുഖ അസറ്റ് മാനേജ്മെന്റ് കമ്പനിയായ ഐ.ഡി.എഫ്.സി മുച്വൽഫണ്ട് നിശ്ചിത കാലാവധിയുള്ള പുതിയ ദീർഘകാല ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു. ഐ.ഡി.എഫ്.സി ക്രിസിൽ ഐ.ബി.എക്സ് ഗിൽറ്റ് ഇൻഡക്സ്- ഏപ്രിൽ-2032 ആണ് അവതരിപ്പിച്ചത്.ഫണ്ടിൽ ഇന്ന് നിക്ഷേപിക്കാം. ലൈസൻസുള്ള മുച്വൽഫണ്ട് വിതരണക്കാരിൽ നിന്നോ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയോ നിക്ഷേപിക്കാവുന്നതാണ്. ഐ.ഡി.എഫ്.സി മുച്വൽഫണ്ട് വെബ്സൈറ്റിലും ലഭ്യമാണ്.
സ്ഥിരതയും ഗുണമേന്മയും പണലഭ്യതയും ഒപ്പം സ്ഥിരനിക്ഷേപങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന വരുമാന സാദ്ധ്യതയുമുള്ള തന്ത്രപ്രധാന നിക്ഷേപ സമീപനത്തിലൂടെ സ്ഥിരവരുമാന പോർട്ട്ഫോളിയോ വൈവിദ്ധ്യവത്കരിക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിയേണ്ടവരാണ് നിക്ഷേപകർ.
കഴിഞ്ഞ ഒരു വർഷത്തിനിടെ പലിശനിരക്ക് ഉയർന്നതിനൊപ്പം ദീർഘകാല ആദായവും ഉയർന്നത് ദീർഘകാല നിക്ഷേപകർക്ക് മികച്ച അവസരം തുറന്നിട്ടുണ്ട്. ടാർജറ്റ് മെച്യൂരിറ്റി ഇൻഡക്സ് ഫണ്ടുകൾ നിക്ഷേപർക്ക് ആകർഷക ആദായം നൽകും. ഐ.ഡി.എഫ്.സിയുടെ പുതിയ ഇൻഡക്സ് ഫണ്ട് ദീർഘകാല നിക്ഷേപകർക്കുള്ള മികച്ചതും ചെലവ് കുറഞ്ഞതുമായ നിക്ഷേപ പദ്ധതിയാണെന്ന് ഐ.ഡി.എഫ്.സി എ.എം.സി സി.ഇ.ഒ വിശാൽ കപൂർ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |