കണ്ണൂർ: ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) സംസ്ഥാന സമ്മേളനം നാളെ മുതൽ 18വരെ കണ്ണൂരിൽ നടക്കും.നാളെ രാവിലെ 11ന് യശോദ ടീച്ചർ നഗറിൽ നടക്കുന്ന വനിതാ സെമിനാർ എഴുത്തുകാരി സി.എസ്.ചന്ദ്രിക ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.നാളെ വൈകിട്ട് നാലിന് റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും പൊതുവിദ്യാഭ്യാസ സംരക്ഷണറാലി ആരംഭിക്കും.പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.എ.കെ.എസ്.ടി.യു.പി.ആർ നമ്പ്യാർ പുരസ്കാര സമർപണം പന്ന്യൻ രവീന്ദ്രൻ നിർവഹിക്കും.17ന് രാവിലെ എട്ടിന് നാറാത്ത് ടി.സി.നാരായണൻ നമ്പ്യാരുടെ സ്മൃതികുടീരത്തിൽ നിന്നും പതാക ജാഥ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |