കോട്ടയം . ജില്ലാ നിയമസേവന അതോറിറ്റിയിലും കോട്ടയം, വൈക്കം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്ക് നിയമസേവന കമ്മിറ്റികളിലും പാരാ ലീഗൽ വോളണ്ടിയർമാരായി പ്രവർത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവർക്ക് മുൻഗണന. പ്രവർത്തനത്തെ വരുമാനമാർഗമായി കാണാതെ ദുർബലവിഭാഗങ്ങളുടെ ഉന്നമനത്തിനായി ആർദ്രമായ മനസോടെയും സാമൂഹികപ്രതിബദ്ധതയോടെയും പ്രവർത്തിക്കാൻ സന്നദ്ധരായിരിക്കണം. അപേക്ഷയിൽ സമീപകാലത്തെ പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കണം. ഒരു വ്യക്തി ഒന്നിലധികം നിയമസേവന സ്ഥാപനങ്ങളിലേക്ക് അപേക്ഷ സമർപ്പിക്കരുത്. അപേക്ഷ നൽകേണ്ട അവസാന തീയതി ഫെബ്രുവരി 28. അപേക്ഷ ഫോമിന് kottayamdlsa1@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |