ചിറ്റൂർ: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കോമ്പൗണ്ടിൽ സ്ഥാപിച്ച വാട്ടർ എ.ടി.എം പ്രസിഡന്റ് വി.മുരുകദാസ് ഉദ്ഘാടനം ചെയ്തു. ഒരുരൂപ നാണയം നിക്ഷേപിച്ചാൽ ഒരു ലിറ്റർ വെള്ളവും അഞ്ചുരൂപയ്ക്ക് അഞ്ചുലിറ്ററും ലഭിക്കും. ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തിലും വാട്ടർ എ.ടി.എം പണി പൂർത്തീകരിച്ചിട്ടുണ്ട്. 20ന് രാവിലെ വടകരപ്പതിയിലെയും ഉച്ചയ്ക്ക് ശേഷം കൊഴിഞ്ഞാമ്പാറ സർക്കാർ സ്കൂൾ കോമ്പൗണ്ടിലെയും എ.ടി.എം ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും.
പെരുമാട്ടി പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലും വാട്ടർ എ.ടി.എം സ്ഥാപിച്ചിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടെ മുഴുവൻ വാട്ടർ എ.ടി.എമ്മുകളുടെയും ഉദ്ഘാടനം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |