SignIn
Kerala Kaumudi Online
Thursday, 25 April 2024 5.24 AM IST

ശിവരാത്രി ആഘോഷ നിറവിൽ മഹാക്ഷേത്രങ്ങൾ

shivarathri

കൊച്ചി: ജില്ലയിലെ ശിവക്ഷേത്രങ്ങളിൽ വിവിധ പരിപാടികളോടെ നാളെ മഹാശിവരാത്രി ആഘോഷം നടക്കും. പ്രധാന ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയുമുണ്ടാകും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ഭാരവാഹികൾ അറിയിച്ചു.

എറണാകുളം ക്ഷേത്രം
എറണാകുളം ശിവക്ഷേത്രത്തിൽ രാവിലെ 6.30ന് ലളിതാ സഹസ്രനാമ ജപം, പത്തിന് ഗായത്രി ഗുരുകുലത്തിന്റെ രുദ്രജപം, കൊച്ചിൻ വിശ്വനാഥും സംഘവും അവതരിപ്പിക്കുന്ന പഞ്ചരത്‌ന കീർത്തനാലാപനം, 5.30ന് ഉഷ പ്രശാന്തിന്റെയും സംഘത്തിന്റെയും തിരുവാതിര, ആറിന് അമേയകൃഷ്ണ നമ്പ്യാരുടെ ശാസ്ത്രീയ നൃത്തം, ഏഴിന് സുരേഷ് കൊല്ലാട്ടിന്റെ ആദ്ധ്യാത്മിക പ്രഭാഷണം, എട്ടിന് ചോറ്റാനിക്കര അജയകുമാറിന്റെ സംഗീത കച്ചേരി, ഒൻപതിന് ഗൗരീശങ്കര കലാപീഠം വിദ്യാർത്ഥികളുടെ നാമസങ്കീർത്തനം, പത്തിന് വടുതല വൈശ്യസമാജിന്റെ ഭജന എന്നിവയുണ്ടാകും. രാവിലെ എട്ടിനും വൈകിട്ട് നാലിനും കാഴ്ച ശീവേലി.
പരിപാടികൾക്ക് ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ്, സെക്രട്ടറി എ.ബാലഗോപാൽ, ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ എന്നിവർ നേതൃത്വം നൽകും .


പൂത്തോട്ട ശ്രീനാരായണ
വല്ലഭ ക്ഷേത്രം
പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷം നാളെയും മറ്റന്നാളുമായി നടക്കും. നാളെ രാവിലെ ഏഴിന് ക്ഷീരധാര, 9.30ന് ജലധാര, ഇളനീർ ധാര എഴുന്നള്ളിപ്പ്, രാത്രി 8 മുതൽ 12 വരെ ശതകുംഭധാര, 12ന് ധാര സമർപ്പണം, മംഗളപൂജ. മറ്റന്നാൾ രാവിലെ ആറിന് ശിവരാത്രി വാവ് ബലി.


വെണ്ണല തൈക്കാട്ട് ക്ഷേത്രം
വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ആരംഭിച്ചു. 23 വരെ നടക്കുന്ന ഉത്സവത്തോട് അനുബന്ധിച്ച് സ്റ്റേജ് ഷോ, ചലച്ചിത്രതാരം ആശാ ശരത്തിന്റെ നൃത്തം, ശ്രുതിലക്ഷ്മിയുടെ മെഗാഷോ, കഥകളി ആചാര്യൻ കലാമണ്ഡലം വാസുദേവന് തൈക്കാട്ടപ്പൻ പുരസ്‌കാര സമർപ്പണം, സോപാന സംഗീത ആട്ടക്കഥാകൃത്ത് പി.കെ. മോഹനൻ മാസ്റ്ററെ ആദരിക്കൽ
എന്നിവയുണ്ടാകും. ദിലീപ്, മിയ, നവ്യ നായർ, ഹണി റോസ് എന്നിവരുടെ കലാവിരുന്നും ഇതോടനുബന്ധിച്ചുണ്ട്. മറ്റന്നാൾ ജാഗദൂർ സാമ്രാട്ട് ശങ്കറിന്റെ മെഗാ മാജിക് ഷോ, 22ന് പകൽപ്പൂരം, 23ന് ആറാട്ട്.

പ​ശ്ചി​മ​കൊ​ച്ചി​യി​ലെ​ ​ക്ഷേ​ത്ര​ങ്ങൾ

പ​ള്ളു​രു​ത്തി​ ​ശ്രീ​ ​ഭ​വാ​നീ​ശ്വ​ര​ ​ക്ഷേ​ത്ര​ത്തി​ൽ​ 18​ ​ന് ​പു​ല​ർ​ച്ചെ​ ​ഗ​ണ​പ​തി​ ​ഹോ​മം​ ​തു​ട​ർ​ന്ന് ​സ​മൂ​ഹ​ ​മൃ​ത്യു​ഞ്ജ​യ​ ​ഹോ​മം​ ​ന​ട​ക്കും.​ ​രാ​ത്രി​ 7​ ​ന് ​നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ.​ 19​ ​ന് ​പു​ല​ർ​ച്ചെ​ 5​ ​ന് ​ബ​ലി​ത​ർ​പ്പ​ണ​ ​ച​ട​ങ്ങു​ക​ൾ​ക്ക് ​തു​ട​ക്കം​ ​കു​റി​ക്കും.​ ​ക്ഷേ​ത്രം​ ​ത​ന്ത്രി​ ​എ​ൻ.​വി​ ​സു​ധാ​ക​ര​ൻ,​ ​മേ​ൽ​ശാ​ന്തി​ ​പി.​കെ.​ ​മ​ധു​ ​എ​ന്നി​വ​ർ​ ​ച​ട​ങ്ങു​ക​ൾ​ക്ക് ​കാ​ർ​മ്മി​ക​ത്വം​ ​വ​ഹി​ക്കും. പെ​രു​മ്പ​ട​പ്പ് ​ശ​ങ്ക​ര​നാ​രാ​യ​ണ​ ​ക്ഷേ​ത്ര​ത്തി​ൽ​ 18​ ​ന് ​ആ​രം​ഭം​ ​കു​റി​ക്കും.​ ​ ​ 19​ ​ന് ​പു​ല​ർ​ച്ചെ​ ​മു​ത​ൽ​ ​ന​ട​ക്കു​ന്ന​ ​ബ​ലി​ത​ർ​പ്പ​ണ​ത്തി​ന് ​മേ​ൽ​ശാ​ന്തി​ ​എ​ൻ.​വി.​ ​സ​ന്തോ​ഷ് ​കാ​ർ​മ്മി​ക​ത്വം​ ​വ​ഹി​ക്കും.​ ​കു​മ്പ​ള​ങ്ങി​ ​ക​ണ്ട​ത്തി​ ​പ​റ​മ്പ് ​ക്ഷേ​ത്രം,​ ​പെ​രു​മ്പ​ട​പ്പ് ​സു​ബ്ര​ഹ്മ​ണ്യ​ ​ക്ഷേ​ത്രം എന്നിവിടങ്ങളിൽ ​ബ​ലി​ത​ർ​പ്പ​ണ​ ​ച​ട​ങ്ങു​ക​ൾ19​ ​ന് ​പു​ല​ർ​ച്ചെ​ ​മു​ത​ൽ​ ​ആ​രം​ഭി​ക്കും.

ബ​ലി​ത​ർ​പ്പ​ണ​ത്തി​ന് ​പെ​രി​യാ​ർ​ ​തീ​രം​ ​ഒ​രു​ങ്ങി

ആ​ലു​വ​:​ ​മ​ഹാ​ശി​വ​രാ​ത്രി​ ​ബ​ലി​ത​ർ​പ്പ​ണ​ത്തി​ന് ​പെ​രി​യാ​ർ​ ​തീ​രം​ ​ഒ​രു​ങ്ങി.​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ആ​ലു​വ​ ​മ​ണ​പ്പു​റ​ത്തും​ ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ആ​ലു​വ​ ​അ​ദ്വൈ​താ​ശ്ര​മ​ത്തി​ലു​മാ​ണ് ​ഒ​രു​ക്ക​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​യ​ത്.
നാ​ളെ​ ​രാ​ത്രി​ ​ത​ർ​പ്പ​ണം​ ​ആ​രം​ഭി​ക്കും.​ മ​ണ​പ്പു​റ​ത്ത് ​ദേ​വ​സ്വ​ത്തി​നു​ള്ള​ 116​ ​ബ​ലി​ത്ത​റ​ക​ളി​ൽ​ 87​ ​എ​ണ്ണം​ ​ലേ​ലം​ ​ചെ​യ്തു.​ ​ഇ​ന്ന് ​രാ​ത്രി​യോ​ടെ​ ​ബാ​ക്കി​യു​ള്ള​തും​ ​പു​രോ​ഹി​ത​ർ​ ​ഏ​റ്റെ​ടു​ക്കും.
വൈ​കി​ട്ട് 6.30​ന് ​മ​ണ​പ്പു​റം​ ​മ​ഹാ​ദേ​വ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ത​ന്ത്രി​ ​ചേ​ന്നാ​സ് ​നാ​രാ​യ​ണ​ൻ​ ​ന​മ്പൂ​തി​രി​പ്പാ​ട്,​ ​മേ​ൽ​ശാ​ന്തി​ ​എം.​എ​സ്.​ ​ശ​ങ്ക​ര​ൻ​ ​ന​മ്പൂ​തി​രി​ ​എ​ന്നി​വ​രു​ടെ​ ​മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ​ ​ശി​വ​രാ​ത്രി​ ​വി​ശേ​ഷാ​ൽ​ ​ദീ​പാ​രാ​ധ​ന​ ​ന​ട​ക്കും.​ ​തു​ട​ർ​ന്ന് ​ശ്രീ​ഭൂ​ത​ബ​ലി,​ ​രാ​ത്രി​ 11​ന് ​വി​ള​ക്കി​നെ​ഴു​ന്നു​ള്ളി​പ്പി​ന് ​ശേ​ഷം​ ​ശി​വ​രാ​ത്രി​ ​ബ​ലി​ത​ർ​പ്പ​ണം.
അ​ദ്വൈ​താ​ശ്ര​മ​ത്തി​ൽ​ ​ഒ​രേ​ ​സ​മ​യം​ 2,​​000​ ​പേ​ർ​ക്ക് ​ത​ർ​പ്പ​ണ​ ​സൗ​ക​ര്യ​മു​ണ്ട്.​ ​സ്ത്രീ​ക​ൾ​ക്ക് ​പ്ര​ത്യേ​ക​ ​കു​ളി​ക്ക​ട​വും​ ​വ​യോ​ജ​ന​ങ്ങ​ൾ​ക്കും​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും​ ​ക​ട​വി​ലേ​ക്ക് ​റാ​മ്പും​ ​നി​ർ​മ്മി​ച്ചു.​ ​നാ​ളെ​ ​വൈ​കി​ട്ട് ​സ​ർ​വ​മ​ത​ ​സ​മ്മേ​ള​നം​ ​ക​ഴി​യു​ന്ന​തി​ന് ​പി​ന്നാ​ലെ​ ​ബ​ലി​ത​ർ​പ്പ​ണം​ ​ആ​രം​ഭി​ക്കും.​ ​
ആ​ശ്ര​മം​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ധ​ർ​മ്മ​ചൈ​ത​ന്യ,​ ​മേ​ൽ​ശാ​ന്തി​ ​പി.​കെ.​ ​ജ​യ​ന്ത​ൻ,​ ​സ​ഹ​ക​ർ​മ്മി​ക​ളാ​യ​ ​എം.​ആ​ർ.​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ,​ ​ടി.​ബി.​ ​മ​ധു​ശാ​ന്തി,​ ​നാ​രാ​യ​ണ​ ​ഋ​ഷി​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കും.
ബ​ലി​ത​ർ​പ്പ​ണം​
​മൂ​ന്നു​നാൾ
ശി​വ​രാ​ത്രി​ ​ബ​ലി​ത​ർ​പ്പ​ണം​ ​ഇ​ക്കു​റി​ ​മൂ​ന്നു​നാ​ൾ​ ​നീ​ണ്ടു​നി​ൽ​ക്കും.​ ​വി​ശ്വാ​സി​ക​ൾ​ ​ഉ​റ​ക്ക​മി​ള​ച്ച് ​ബ​ലി​ത​ർ​പ്പ​ണ​ത്തി​ന് ​എ​ത്തു​ന്ന​ത് ​നാ​ളെ​ ​രാ​ത്രി​യാ​ണ്.​ ​രാ​ത്രി​ ​പ​ത്തി​ന് ​ആ​രം​ഭി​ക്കു​ന്ന​ ​ബ​ലി​ത​ർ​പ്പ​ണം​ 19​ന് ​ഉ​ച്ച​വ​രെ​ ​നീ​ളും.​ ​ശി​വ​രാ​ത്രി​ ​വാ​വ് 19​ന് ​വൈ​കി​ട്ട് ​നാ​ലി​ന് ​ആ​രം​ഭി​ച്ച് 20​ന് ​ഉ​ച്ച​വ​രെ​ ​നീ​ണ്ടു​നി​ൽ​ക്കും

ആ​ലു​വ​യിൽ ഗ​താ​ഗ​ത​ ​നി​യ​ന്ത്ര​ണം

ആ​ലു​വ​:​ ​ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് 18​ന് ​വൈ​കി​ട്ട് ​നാ​ല് ​മു​ത​ൽ​ 19​ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ട് ​വ​രെ​ ​ആ​ലു​വ​ ​ന​ഗ​ര​ത്തി​ൽ​ ​ഗ​താ​ഗ​ത​ ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി.
മ​ണ​പ്പു​റ​ത്തേ​യ്ക്ക് ​വ​രു​ന്ന​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​എ​ല്ലാ​ ​വാ​ഹ​ന​ങ്ങ​ളും​ ​സെ​മി​നാ​രി​പ്പ​ടി​യി​ൽ​ ​നി​ന്ന് ​ജി.​സി.​ഡി.​എ​ ​റോ​ഡു​ ​വ​ഴി​ ​പോ​ക​ണം.​ ​മ​ണ​പ്പു​റ​ത്ത് ​വാ​ഹ​ന​ ​പാ​ർ​ക്കിം​ഗി​ന് ​സൗ​ക​ര്യ​മു​ണ്ട്.​ ​മ​ണ​പ്പു​റ​ത്ത് ​നി​ന്നു​ള്ള​ ​വാ​ഹ​ന​ങ്ങ​ൾ​ ​ഓ​ൾ​ഡ് ​ദേ​ശം​ ​റോ​ഡ് ​വ​ഴി​ ​പ​റ​വൂ​ർ​ ​ക​വ​ല​യി​ലെ​ത്ത​ണം.​ ​തോ​ട്ട​യ്ക്കാ​ട്ടു​ക്ക​ര​ ​-​ ​മ​ണ​പ്പു​റം​ ​റോ​ഡി​ൽ​ ​വാ​ഹ​ന​ ​ഗ​താ​ഗ​ത​വും​ ​അ​നു​വ​ദി​ക്കി​ല്ല.​ ​ക​ടു​ങ്ങ​ല്ലൂ​ർ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​ബ​സു​ക​ൾ​ ​തേ​ട്ട​യ്ക്കാ​ട്ടു​ക്ക​ര​യി​ൽ​ ​നി​ന്ന് ​ഇ​ട​ത്തോ​ട്ട് ​തി​രി​ഞ്ഞ് ​യാ​ത്ര​ക്കാ​രെ​ ​ഇ​റ​ക്കി​യ​ ​ശേ​ഷം​ ​പ​റ​വൂ​ർ​ ​ക​വ​ല,​ ​യു.​സി​ ​കോ​ളേ​ജ്,​ ​ക​ടു​ങ്ങ​ല്ലൂ​ർ​ ​വ​ഴി​ ​തി​രി​കെ​ ​പോ​ക​ണം.​ ​അ​ങ്ക​മാ​ലി​യി​ൽ​ ​നി​ന്ന് ​വ​രു​ന്ന​ ​സ്വ​കാ​ര്യ​ ​ബ​സു​ക​ൾ​ ​പ​റ​വൂ​ർ​ ​ക​വ​ല​യി​ൽ​ ​യാ​ത്ര​ക്കാ​രെ​ ​ഇ​റ​ക്കി​ ​യു​ ​ടേ​ൺ​ ​ചെ​യ്ത് ​മ​ട​ങ്ങ​ണം. എ​റ​ണാ​കു​ള​ത്ത് ​നി​ന്ന് ​വ​രു​ന്ന​ ​സ്വ​കാ​ര്യ​ ​ബ​സ്സു​ക​ൾ​ ​പു​ളി​ഞ്ചോ​ട് ​നി​ന്ന് ​വ​ല​ത്തേ​ക്ക് ​തി​രി​ഞ്ഞ് ​കാ​രോ​ത്തു​കു​ഴി​ ​വ​ഴി​ ​സ്റ്റാ​ൻ​ഡി​ലെ​ത്ത​ണം. ​ ​തി​രി​കെ​ ​ബാ​ങ്ക് ​ജം​ഗ്ഷ​ൻ​ ​–​ ​ബൈ​പാ​സ് ​വ​ഴി​ ​പോ​ക​ണം.​ ​എ​റ​ണാ​കു​ള​ത്ത് ​നി​ന്നു​ള്ള​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സു​ക​ൾ​ ​പു​ളി​ഞ്ചോ​ട് ​നി​ന്ന് ​കാ​രോ​ത്തു​കു​ഴി,​ ​വ​ഴി​ ​സ്വ​കാ​ര്യ​ ​സ്റ്റാ​ൻ​‌​ഡി​ലെ​ത്തി​ ​സ​ർ​വീ​സ് ​അ​വ​സാ​നി​പ്പി​ക്ക​ണം.​ ​തി​രി​കെ​ ​ബാ​ങ്ക് ​ക​വ​ല,​ ​ബൈ​പാ​സ് ​വ​ഴി​ ​പോ​ക​ണം.​പെ​രു​മ്പാ​വൂ​രി​ൽ​ ​നി​ന്നു​ള്ള​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സു​ക​ൾ,​ ​പ​മ്പ് ​ജം​ഗ്ഷ​ൻ​ ​വ​ഴി​ ​ടൗ​ൺ​ ​ഹാ​ളി​ന് ​മു​ൻ​വ​ശ​മു​ള്ള​ ​താ​ത്കാ​ലി​ക​ ​സ്റ്റാ​ൻ​ഡി​ൽ​ ​സ​ർ​വ്വീ​സ് ​അ​വ​സാ​നി​പ്പി​ക്ക​ണം.​ ​പെ​രു​മ്പാ​വൂ​രി​ൽ​ ​നി​ന്നും​ ​വ​രു​ന്ന​ ​സ്വ​കാ​ര്യ​ ​ബ​സു​ക​ൾ​ ​പ​വ​ർ​ഹൗ​സ്,​ ​ഗ​വ.​ ​ആ​ശു​പ​ത്രി​ ​വ​ഴി​ ​സ്റ്റാ​ന്റി​ലെ​ത്ത​ണം.​ ​തി​രി​കെ​ ​ബാ​ങ്ക് ​ക​വ​ല,​ ​ബൈ​പാ​സ് ​മെ​ട്രോ​ ​സ​ർ​വീ​സ് ​റോ​ഡ് ​പു​ളി​ഞ്ചോ​ട് ​ജം​ഗ്ഷ​നി​ൽ​ ​എ​ത്തി​ ​കാ​രോ​ത്തു​കു​ഴി​ ​വ​ഴി​ ​ഗ​വ.​ ​ഹോ​സ്പി​റ്റ​ൽ,​ ​റെ​യി​ൽ​വേ,​ ​പ​മ്പ് ​ക​വ​ല​ ​വ​ഴി​ ​തി​രി​കെ​ ​പോ​ക​ണം. ​ദേ​ശീ​യ​പാ​ത​യി​ൽ​ ​നി​ന്ന് ​ടൗ​ൺ​ ​വ​ഴി​ ​പോ​കേ​ണ്ട​ ​വാ​ഹ​ന​ങ്ങ​ൾക്കും നിയന്ത്രണമുണ്ട്.

ശി​വ​രാ​ത്രി​ക്ക് ​മെ​ട്രോ
സ്പെ​ഷ്യ​ൽ​ ​സ​ർ​വീ​സ്

കൊ​ച്ചി​:​ ​ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് ​ആ​ലു​വ​ ​മ​ണ​പ്പു​റ​ത്ത് ​ബ​ലി​ത​ർ​പ്പ​ണ​ത്തി​ന് ​പോ​കു​ന്ന​വ​ർ​ക്കാ​യി​ ​കൊ​ച്ചി​ ​മെ​ട്രോ​ 18,​ 19​ ​തീ​യ​തി​ക​ളി​ൽ​ ​സ​ർ​വീ​സ് ​ദീ​ർ​ഘി​പ്പി​ക്കും.​ ​ആ​ലു​വ​യി​ൽ​ ​നി​ന്നും​ ​എ​സ്.​ ​എ​ൻ​ ​ജം​ഗ്ഷ​നി​ൽ​ ​നി​ന്നും​ 18​ ​ശ​നി​ ​രാ​ത്രി​ 11.30​ ​വ​രെ​ ​ട്രെ​യി​ൻ​ ​സ​ർ​വീ​സ് ​ഉ​ണ്ടാ​കും.​ ​രാ​ത്രി​ 10.30​ന് ​ശേ​ഷം​ 30​ ​മി​നി​റ്റ് ​ഇ​ട​വേ​ള​യു​ണ്ട്.​ 19​ന് ​പു​ല​ർ​ച്ചെ​ 4.30​ ​മു​ത​ൽ​ ​സ​ർ​വീ​സ് ​ആ​രം​ഭി​ക്കും.​ ​രാ​വി​ലെ​ 7​ ​മ​ണി​വ​രെ​ 30​ ​മി​നി​റ്റ് ​ഇ​ട​വി​ട്ടും​ 9​ ​വ​രെ​ 15​ ​മി​നി​റ്റ് ​ഇ​ട​വി​ട്ടു​മാ​കും​ ​സ​ർ​വീ​സ്.​ ​ഞാ​യ​റാ​ഴ്ച​ ​ന​ട​ക്കു​ന്ന​ ​യു.​പി.​എ​സ്.​സി​ ​എ​ൻ​ജി​നി​യ​റിം​ഗ് ​സ​ർ​വീ​സ്,​ ​കം​മ്പ​യി​ൻ​ഡ് ​ജി​യോ​ ​സൈ​ന്റി​സ്റ്റ് ​പ​രീ​ക്ഷ​ ​എ​ഴു​താ​ൻ​ ​എ​ത്തു​ന്ന​വ​ർ​ക്കും​ ​സ​മ​യ​ക്ര​മം​ ​ഉ​പ​കാ​ര​പ്പെ​ടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.