SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.49 AM IST

ആഗോള പ്രശ്‌നങ്ങൾക്ക് പരിഹാരം ഗോത്രവർഗ സംസ്‌കാരത്തിൽ: പ്രധാനമന്ത്രി

modi

ന്യൂഡൽഹി: ലോകം നേരിടുന്ന നിരവധി പ്രശ്‌നങ്ങൾക്ക് ഇന്ത്യൻ ഗോത്രവർഗ സംസ്‌കാരത്തിൽ പരിഹാരമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. ഡൽഹി മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ ആദി മഹോത്സവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ന് ഇന്ത്യയ്‌ക്ക് ആഗോള വേദികളിൽ ഗോത്ര സംസ്‌കാരത്തെക്കുറിച്ച് അഭിമാനപൂർവ്വം സംസാരിക്കാനാകും. സുസ്ഥിര വികസനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനുമുള്ള ഉത്തരം ഇന്ത്യയിലെ ഗോത്രവർഗ ജീവിതശൈലിയിൽ നിന്ന് ലഭിക്കും. വിദേശയാത്രകളിൽ രാഷ്‌ട്രത്തലവൻമാർക്ക് സമ്മാനമായി ഗോത്ര പുരാവസ്തുക്കളാണ് നൽകാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ കേന്ദ്ര ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി വിശ്വകർമ്മ കൗശൽ സമ്മാൻ യോജന ആദിവാസി സമൂഹങ്ങൾക്ക് പുതിയ തൊഴിലവസരങ്ങളും നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം എന്ന മുദ്രാവാക്യവുമായി

ദീർഘകാലം അവഗണിക്കപ്പെട്ട ജനങ്ങളിലേക്ക് എത്താനുള്ള ശ്രമങ്ങളാണ് സർ ക്കാർ നടത്തുന്നത്. ആദിവാസി സ്വാതന്ത്ര്യ സമര സേനാനി ബിർസ മുണ്ടയ്ക്ക് അദ്ദേഹം പുഷ്പാർച്ചനയും നടത്തി. കേന്ദ്ര ആദിവാസി വകുപ്പ് മന്ത്രി അർജുൻ മുണ്ടയും ചടങ്ങിൽ പങ്കെടുത്തു.

ആദിവാസികാര്യ മന്ത്രാലയത്തിനു കീഴിലുള്ള ട്രൈബൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഡെവലപ്‌മെന്റ് ഫെഡറേഷൻ ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ ആദിവാസി സംസ്‌കാരം, ആദിവാസി കരകൗശലവസ്തുക്കൾ, പാചകരീതി, വാണിജ്യം, പരമ്പരാഗത കല എന്നിവയ്‌ക്ക് പ്രചാരം നൽകാൻ ലക്ഷ്യമിട്ടാണ് ആദി മഹോത്സവം സംഘടിപ്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.