ചേർത്തല : വയലാർ പി.ആർ.സിയിൽ ഓവർ റൂഫ് സ്റ്റേഡിയം യാഥാർത്ഥ്യത്തിലേക്ക്. മുൻ കേന്ദ്രമന്ത്റി വയലാർ രവി എം.പിയുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപെടുത്തി അനുവദിച്ചിരുന്ന 45 ലക്ഷത്തിന് അനുമതിയായി.സിന്തറ്റിക്ക് കോർട്ടടക്കമുള്ള സൗകര്യങ്ങളോടെയാണ് ഓവർറൂഫ് സ്റ്റേഡിയം വിഭാവനം ചെയ്തിരിക്കുന്നത്.
നിർമ്മാണ ഉദ്ഘാടനവും കേന്ദ്രസംഗീതനാടക അക്കാഡമി അംഗമായ വയലാർ ശരത്ചന്ദ്രവർമ്മക്ക് അനുമോദനവും 18ന് നടക്കും. വൈകിട്ട് 4ന് സമ്മേളനം മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ഓവർറൂഫ് സ്റ്റേഡിയം ശിലാസ്ഥാപനവും വയലാർ ശരത്ചന്ദ്രവർമ്മക്ക് ആദരവും മുൻകേന്ദമന്ത്റി വയലാർരവി നിർവഹിക്കും.ഇതിനായുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി പി.ആർ.സി പ്രസിഡന്റ് എ.കെ.അജയകുമാർ,വൈസ് പ്രസിഡന്റുമാരായ യു.ജി.ഉണ്ണി,ടി.ജി.വേണുഗോപൻപിള്ള,എക്സിക്യുട്ടീവ് അംഗം പി.ജി.സുരേഷ്ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |