ഓയൂർ : തൊഴിലുറപ്പ് തൊഴിലാളികളോട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാട്ടുന്ന അനീതിയിൽ പ്രതിഷേധിച്ചും വിലകയറ്റത്തിനെതിരെയും തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കൊല്ലം ജില്ലാ സെക്രട്ടറി വെളിയം ഉദയകുമാർ നയിക്കുന്ന ജില്ലാ തല പ്രക്ഷോഭയാത്ര കൊട്ടിയം മൈലക്കാട് വെച്ച് എൻ.കെ.പ്രേമചന്ദ്രൻ എം.പി. പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡന്റ് പ്ലാക്കാട് ടിങ്കു അദ്ധ്യക്ഷനായ സമ്മേളനയോഗത്തിൽ ജാഥാ വൈസ് ക്യാപ്ടൻ ചവറ സുനിൽ, കെ. രാജി, സോഫിയ സലാം എന്നിവർ പങ്കെടുത്തു. ഇന്ന് രാവിലെ 8 ന് കണ്ണനല്ലൂരിൽ നിന്ന് ആരംഭിക്കുന്ന പ്രക്ഷോഭ യാത്ര വൈകിട്ട് 4 ന് കുണ്ടറ പെരുമ്പുഴയിൽ സമാപിക്കും
21ന് രാവിലെ ജില്ലയിലെ തൊഴിലാളികൾ ജോലി ബഹിഷ്കരിച്ച് രാവിലെ 9 മുതൽ കൊല്ലം ഹെഡ് പോസ്റ്റോഫീസ് ഉപരോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |