കൊല്ലം: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പഠന പരിപോക്ഷണ പദ്ധതിയുടെ(ഇല) ഭാഗമായി കൊല്ലൂർവിള ഭരണിക്കാവ് പി.കെ.പി.എം എൻ.എസ്.എസ് യു.പി സ്കൂളിൽ ആരംഭിച്ച കഥകളി കോർണറിന്റെ ഉദ്ഘാടനം കഥകളി ആചാര്യൻ ചാത്തന്നൂർ കൊച്ചുനാരായണ പിളള നിർവഹിച്ചു. തനത് കലാരൂപങ്ങളെ പരിപോഷിപ്പിക്കുവാനുള്ള പൊതു വിദ്യാഭ്യാസ വകപ്പിന്റെ കാര്യക്ഷമമായ ഇടപെടലുകൾ ശ്ലാഘനീയമാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഥകളി സംഗീതത്തെയും കഥകളി മുദ്രകളേയും കുറിച്ച് ആദ്ദേഹം സംസാരിച്ചു. സ്കൂൾ ഭരണ സമതി പ്രസിഡന്റ് അഡ്വ.ടി.സന്തോഷ് അദ്ധ്യക്ഷനായി. കൊല്ലൂർവിള ദേവി വിലാസം കഥകളിയോഗം പ്രസിഡന്റ് ജി.ആർ.കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ബി.ആശാറാണി, പി.ടി.എ പ്രസിഡന്റ് ആർ.ഉണ്ണികൃഷ്ണൻ, പ്രോജക്ട് കോർഡിനേറ്റർമാരായ എ.രാജശ്രീ, ആർ.രാജീവ്, വിനേഷ് രാജൻ, ബി.അക്ഷര എന്നിവർ സംസാരിച്ചു. കഥകളി കോർണർ ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾക്കായി കഥകളി പ്രദർശനവും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |