SignIn
Kerala Kaumudi Online
Friday, 26 April 2024 11.54 AM IST

ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം കൊല്ലത്ത്

കൊല്ലം: ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം 24 മുതൽ 26 വരെ കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടക്കും. വിവിധ ബാർ അസോസിയേഷനുകളിൽ നിന്നായി അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി ഭരണഘടനാമൂല്യങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ഇന്ന് വൈകിട്ട് 5ന് കൊല്ലം ചിന്നക്കട ബസ് ബേയിൽ സംഘടിപ്പിക്കുന്ന സെമിനാർ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്നാകരൻ മുഖ്യ പ്രഭാഷണം നടത്തും. കേരളത്തിലെ വിവിധ ബാർ അസോസിയേഷനുകളെ പങ്കെടുപ്പിച്ച് വിവിധ കായിക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. അഡ്വ.പാരിപ്പള്ളി വിനോബാ സ്മാരക ഫുട്ബാളിൽ മഞ്ചേരി ബാർ വിജയികളായി. ഹൈക്കോർട്ട് അസോസിയേഷൻ രണ്ടാമതെത്തി.അഡ്വ.പി.എസ്.അമ്പിളി സ്മാരക ബാഡ്മിന്റൺ മത്സരം ഇന്ന് പട്ടത്താനം നാസാ ബാഡ്മിന്റൺ അക്കാദമിയിൽ നടക്കും. ജില്ലാസ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ സമ്മാനദാനം നിർവ്വഹിക്കും. സ്വാഗത സംഘം ജനറൽ കൺവീനർ അഡ്വ.പി.കെ.ഷിബു, ലോയേഴ്‌സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ.പാരിപ്പള്ളി രവീന്ദ്രൻ, അഡ്വ.കെ.പി.സജിനാഥ്, അഡ്വ.ജി.സിസിൻ, സ്പോർട്സ് സബ് കമ്മിറ്റി ചെയർമാൻ അഡ്വ.വി.വിനോദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.