കൊല്ലം: കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്പീക്കറുടെ കാസ്റ്റിംഗ് വോട്ട് രേഖപ്പെടുത്തി ഗവൺമെന്റിന്റെ കാലാവധി പൂർത്തിയാക്കുകയും കാസ്റ്റിംഗ് വോട്ട് എന്ന അധികാരം സമൂഹത്തെ ബോദ്ധ്യപ്പെടുത്തുകയും ചെയ്ത സ്പീക്കർ ആയിരുന്നു എ.സി.ജോസ് എന്ന് ഡി.സി.സി.പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു. എസി.ജോസ് അനുസ്മരണസമ്മേളനവും നിർമ്മാണത്തൊഴിലാളികളുടെ സമരപ്രഖ്യാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ചവറ ഹരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നിർമ്മാണ തൊഴിലാളികളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് മാർച്ച് 2 ന് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിക്കാനും തീരുമാനിച്ചു. ഭാരത് ജോഡോ യാത്രികരായ ഗീതാകൃഷ്ണൻ, ഷറഫ് കുണ്ടറ എന്നിവരെ ആദരിച്ചു. കെ.പി.സി.സി സെക്രട്ടറി പി.ജർമ്മിയാസ് മുഖ്യപ്രഭാഷണം നടത്തി. ആദിക്കാട് മധു, ഡി.ദേവരാജൻ, കുരീപ്പുഴ യഹിയ, കുണ്ടറ സുബ്രഹ്മണ്യം, കലയപുരം ശിവൻപിള്ള, മനോഹരൻ, മാധവൻപിള്ള,ആശകരീപ്ര, പ്രിയ പോരുംവഴി, രാജൻ ആദിച്ചനല്ലൂർ, ഏലിയാമ്മ, കല്ലേലിഭാഗം വിജയൻ,മാത്യൂസ്, ജി.മണിയൻപിള്ള, മുകുന്ദൻപിള്ള, സഹദേവൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |