കൊച്ചി: പെരുമ്പാവൂർ കീഴില്ലത്തെ സ്ഥാപനത്തിൽ നിന്ന് വ്യാജ ഐ.എസ്.ഐ മാർക്കുമായി പായ്ക്ക് ചെയ്ത് വില്പനയ്ക്ക് സൂക്ഷിച്ച കുടിവെള്ളം ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്) പിടിച്ചെടുത്തു.
മസീറ ഹൈജീനിക്സിലാണ് റെയ്ഡ് നടത്തിയത്. 17,550 പായ്ക്ക് ചെയ്ത കുടിവെള്ളവും 20 ലിറ്ററിന്റെ പത്തു ജാറുകളിലെ വെള്ളവും പിടിച്ചെടുത്തു. ബെക്ക്, ഡേൽസ് ഫ്രഷ്, ഡബ്ള്യു എന്നീ ബ്രാൻഡുകളുടെ വ്യാജ ഐ.എസ്.ഐ മാർക്കുള്ള 500, 300 ലിറ്റർ കുപ്പികളിൽ വെള്ളം നിറയ്ക്കുന്നതും കണ്ടെത്തി.
2021 ആഗസ്റ്റിലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം ലൈസൻസില്ലാതെയും ഗുണനിലവാരത്തിന്റെ ഐ. എസ്. ഐ മാർക്കില്ലാതെയും പായ്ക്ക് ചെയ്ത കുടിവെള്ളത്തിന്റെ നിർമ്മാണം, വില്പന എന്നിവ നിയമവിരുദ്ധമാണെന്ന് ബി.ഐ.എസ് അധികൃതർ പറഞ്ഞു. നിയമലംഘനം രണ്ടുവർഷം തടവോ രണ്ടു ലക്ഷം രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. സ്ഥാപനത്തിനെതിരെ കേസെടുത്ത് നിയമനടപടികൾ ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |