SignIn
Kerala Kaumudi Online
Saturday, 27 July 2024 9.03 AM IST

ഉറങ്ങാതെ കാത്തിരിക്കുക,​ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം ഈ മാസം ഒടിടിയിൽ എത്തും, തീയതി പ്രഖ്യാപിച്ചു

kkk

മെഗാസ്റ്റാർ മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്. ഐ.എഫ്.എഫ്.കെയിലും ചിത്രത്തിന് നിറഞ്ഞ കൈയടികൾ ഏറ്റുവാങ്ങി. . ജനപ്രിയ ചിത്രത്തിനുള്ള അവാർഡും നൻപകലിനായിരുന്നു. ഇപ്പോഴിതാ ചിത്രം ഒ.ടി.ടിയിലേക്കും എത്തുകയാണ്. ഫെബ്രുവരി 23ന് ചിത്രം നെറ്റ്ഫ്ലിക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കും. മമ്മൂട്ടിയും നെറ്റ് ഫ്ലിക്സുമാണ് സ്ട്രീമിംഗ് തീയതി സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. ഉറങ്ങാതെ കാത്തിരിക്കുക എന്ന കുറിപ്പോടെയാണ് നെറ്റ്ഫ്ലിക്സിന്റെ ട്വീറ്റ്.

ജനുവരി 19നായിരുന്നു നൻപകൽ തിയേറ്ററുകളിലെത്തിയത്. മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിച്ച ചിത്രം ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് ആണ് തിയേറ്ററുകളിലെത്തിച്ചത്. തേനി ഈശ്വർ ആണ് ഛായാഗ്രഹണം നിർവഹിച്ചത്, മലയാളിയായ ജെയിംസ്, തമിഴനായ സുന്ദരം എന്നീ വേഷപ്പകർച്ചകളിലാണ് മമ്മൂട്ടി എത്തുന്നത്. ലിജോയുടെ കഥയ്ക്ക് എസ്. ഹരീഷ് ആണ് തിരക്കഥയൊരുക്കിയത്. രമ്യ പാണ്ഡ്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക്‌കുമാർസ രാജേഷ് ശർമ്മ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OTT, MAMMOOTTY, LIJO JOSE, NANPAKAL
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.