തിരുവനന്തപുരം: തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ജലബഡ്‌ജറ്റിനെ ആധാരമാക്കിയുള്ള ദ്വിദിന ശില്പശാല മാസ്‌കോട്ട് ഹോട്ടലിൽ ഇന്നും നാളെയുമായി നടക്കും. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷനും ജലവിഭവ വികസന വിനിയോഗ കേന്ദ്രവും സംയുക്തമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ 11ന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ജലബഡ്‌ജറ്റ് ബ്രോഷർ മന്ത്രി പ്രകാശനം ചെയ്യും. നാളെ നടക്കുന്ന സമാപന സെഷൻ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. നവകേരളം കർമ്മപദ്ധതി കോ-ഓർഡിനേറ്റർ ഡോ.ടി.എൻ. സീമ അദ്ധ്യക്ഷയാകും. നവകേരളം കർമ്മപദ്ധതി അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ എബ്രഹാം കോശി വിഷയം അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |