ആലപ്പുഴ: ആലപ്പുഴ നോർത്ത്, പട്ടണക്കാട് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് യുവാക്കളെ കാപ്പ നിയമം പ്രകാരം നാടുകടത്തി. പട്ടണക്കാട് പഞ്ചായത്ത് 13-ാം വാർഡിൽ പടന്നത്തറ വീട്ടിൽ അനിൽ മോഹൻ (അമ്പിളി-28) പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡിൽ കരൂർ മുറിയിൽ നടുവിലെ മഠത്തിൽ പറമ്പിൽ വീട്ടിൽ വിഷ്ണു (കരാട്ടെ വിഷ്ണു- 28) എന്നിവർക്കാണ് ആറുമാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |