കോട്ടയ്ക്കൽ: ഗവ. രാജാസ് എച്ച്.എസ്.എസിൽ സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്ക് നൽകുന്ന യാത്രയയപ്പിന്റെ ഭാഗമായി രാജാസ് ഇന്റർസ്കൂൾ ഫുട്ബാൾ ടൂർണമെന്റ് നടത്തി. രാജാസ് സ്കൂളിലെ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാദ്ധ്യാപിക സൽബി, കായികാദ്ധ്യാപകൻ പി. പ്രകാശ്, പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകൻ പി. സക്കറിയ എന്നിവർക്ക് സ്റ്റാഫും പി.ടി.എയും ചേർന്ന് നൽകുന്ന യാത്രയയപ്പിന്റെ ഭാഗമായി പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കായാണ്ടൂർണമെന്റ് സംഘടിപ്പിച്ചത്. ടൂർണമെന്റിന്റെ കിക്കോഫിന്റെ ഉദ്ഘാടനം പ്രധാനാദ്ധ്യാപിക സൽബിയുടെ അദ്ധ്യക്ഷതയിൽ പി.ടി.എ പ്രസിഡന്റ് സാജിത് മങ്ങാട്ടിൽ നിർവഹിച്ചു.
എൽ.പി വിഭാഗത്തിൽ കോട്ടയ്ക്കൽ ജി.എം.യു.പി സ്കൂൾ ചാമ്പ്യൻമാരായി. ജി.യു.പി സ്കൂൾ ക്ലാരി റണ്ണേഴ്സ് അപ്പായി. യു.പി വിഭാഗത്തിൽ എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂർ ചാമ്പ്യൻമാരായി. കോട്ടയ്ക്കൽ രാജാസ് സ്കൂൾ റണ്ണേഴ്സ് അപ്പായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |