SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.43 AM IST

ദൃശ്യ ഗുരുവായൂരിന്റെ സമാദരണീയം

news-photo-

ഗുരുവായൂർ: ആത്മാർപ്പണത്തോടെ സേവനം അനുഷ്ഠിച്ച പഴയ തലമുറ ഡോക്ടർമാരെയും ആതുര ശുശ്രൂഷാ രംഗത്തുള്ളവരെയും പുതുതലമുറ മാതൃകയാക്കണമെന്ന് എൻ.കെ. അക്ബർ എം.എൽ.എ. ദൃശ്യ ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ സമാദരണീയം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവായൂർ രുക്മിണി റീജ്യൻസിയിൽ നടന്ന ചടങ്ങിൽ ഗുരുവായൂരിലെ പഴയ തലമുറയിൽപ്പെട്ട ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ എന്നിവരെ ആദരിച്ചു.

ദൃശ്യ പ്രസിഡന്റ് കെ.കെ. ഗോവിന്ദദാസ് അദ്ധ്യക്ഷനായി. കൊച്ചിൻ ഷിപ്പ് യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ എന്നിവർ മുഖ്യാതിഥികളായി. നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ, കൗൺസിലർ ശോഭ ഹരിനാരായണൻ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശ്, ദൃശ്യ ഭാരവാഹികളായ ആർ. രവികുമാർ, വി.പി. ഉണ്ണിക്കൃഷ്ണൻ, വി.പി. ആനന്ദൻ എന്നിവർ പ്രസംഗിച്ചു.

ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ദൃശ്യയും അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. നേത്രരോഗം, ജനറൽ മെഡിസിൻ, ജനറൽ സർജറി, ശിശുരോഗം, ദന്തരോഗം എന്നീ വിഭാഗങ്ങളിലായി നടത്തിയ ക്യാമ്പിൽ ആയിരത്തോളം പേർ പങ്കെടുത്തു. സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ദൃശ്യ പ്രസിഡന്റ് കെ.കെ. ഗോവിന്ദദാസ് അദ്ധ്യക്ഷനായി. അമൃത ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ എം.ഡി. ജയൻ, കൗൺസിലർ ആർ.വി. ഷെറീഫ്, സർക്കിൾ ഇൻസ്‌പെക്ടർ സി. പ്രേമാനന്ദ കൃഷ്ണൻ, ഡോ. ആർ.വി. ദാമോദരൻ, അരവിന്ദൻ പല്ലത്ത്, അജിത് ഇഴുവപ്പാടി, ആർ. ജയകുമാർ,ഡോ ബാലകൃഷ്ണൻ, ഡോ. വിവേക്‌ വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.