വാഴൂർ: കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെയും ജാഗ്രതാ സമിതിയുടെയും ഭാഗമായി ജില്ലാതല ജാഗ്രത സമിതി ശില്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ശില്പശാല വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജിജി നടുവത്താനി, ഡി. സേതുലക്ഷ്മി, ശ്രീകാന്ത് പി. തങ്കച്ചൻ, പഞ്ചായത്തംഗങ്ങളായ നിഷാ രാജേഷ്, സൗദ ഇസ്മയിൽ, ജിബി പൊടി പാറക്കൽ, ഐശ്വര്യ, സൂപ്പർവൈസർ ജലജകുമാരി, അഡ്വ. എം.എ. ഷാജി, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സ്മിത ബിജു, ബിന്ദു രാമർ എന്നിവർ സംസാരിച്ചു. മീര ബി ക്ലാസുകൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |