ഷോറൂമുകൾ ഗുജറാത്ത്, രാജസ്ഥാൻ, റാസൽഖൈമ എന്നിവിടങ്ങളിൽ
ആകെ ഷോറൂമുകൾ 175 ആയി
കൊച്ചി: കല്യാൺ ജുവലേഴ്‌സ് ഗുജറാത്തിലെ മണിനഗർ, രാജസ്ഥാനിലെ കോട്ട,യു.എ.ഇയിലെ റാസൽഖൈമ എന്നിവിടങ്ങളിലായി മൂന്ന് പുതിയ ഷോറൂമുകൾ തുറന്നു. ഇതോടെ കമ്പനിയുടെ ആകെ ഷോറൂമുകൾ 175 ആയി. ഗുജറാത്തിലെ ആറാം ഷോറൂമാണ് മണിനഗർ റെയിൽവേ സ്‌റ്റേഷൻ റോഡിൽ ആരംഭിച്ചത്.
രാജസ്ഥാനിലെ നാലാം ഷോറൂം കോട്ടയിലെ വല്ലഭ് നഗറിൽ തുറന്നു. ഗൾഫ് മേഖലയിൽ കല്യാണിന്റെ 33-ാം ഷോറൂമാണ് റാസൽഖൈമ അൽ-മോണ്ടെസർ സ്‌ട്രീറ്റിൽ ആരംഭിച്ചത്. അത്യാധുനിക സൗകര്യങ്ങളോടെയാണ് ഷോറൂമുകൾ ഒരുക്കിയിട്ടുള്ളത്. കൂടുതൽ നഗരങ്ങളിൽ സാന്നിദ്ധ്യമറിയിക്കുകയും മികവുറ്റ ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കൾക്ക് സമ്മാനിക്കുകയുമാണ് ലക്ഷ്യമെന്ന് കല്യാൺ ജുവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്.കല്യാണരാമൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |