ന്യൂ ഡൽഹി: രാജ്യത്ത് ആർത്തവ അവധി അനുവദിക്കണമെന്ന പൊതുതാത്പര്യ ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. നയപരമായി തീരുമാനമെടുക്കേണ്ട വിഷയമാണ് ഇത്. ഹർജിക്കാരനായ പൊതുപ്രവർത്തകൻ ശൈലേന്ദ്ര മണി ത്രിപാഠിക്ക് കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയത്തെ സമീപിക്കാവുന്നതാണെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ആർത്തവ അവധി നിർബന്ധമാക്കിയാൽ സ്‌ത്രീകളെ ജോലിക്കെടുക്കുന്നതിൽ തൊഴിലുടമകൾ വിമുഖത കാണിച്ചേക്കുമെന്ന നിയമ വിദ്യാർത്ഥിനിയായ കക്ഷിയുടെ വാദത്തോട് ചീഫ് ജസ്റ്റിസ് അതിനോട് യോജിച്ചു. ഹർജിക്കാരന് കേന്ദ്രസർക്കാരിന് നിവേദനം നൽകാവുന്നതാണെന്ന് വ്യക്തമാക്കി ഹർജി തീർപ്പാക്കി.
സ്‌ത്രീകളുടെ ആവർത്തവ ദിനങ്ങളിലെ ബുദ്ധിമുട്ടുകൾ സമൂഹവും സർക്കാരും അവഗണിക്കുകയാണെന്ന് കാട്ടിയായിരുന്നു ഹർജി. ബീഹാർ ഒഴികെ മറ്റ് സംസ്ഥാനങ്ങൾ അവധി നടപ്പാക്കാത്തത് സ്ത്രീകളുടെ തുല്യത എന്ന മൗലികാവകാശത്തെ ലംഘിക്കുന്നതാണെന്നും ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |