കേരള സഹകരണവേദി ഏകദിന ജില്ലാ പഠനക്യാമ്പ് കൊടുങ്ങല്ലൂരിൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: കേരള സഹകരണവേദി ജില്ലാ ഏകദിന പഠന ക്യാമ്പ് ടൗൺ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. ന്യൂനതകൾ പരിഹരിച്ച് സഹകരണ പ്രസ്ഥാനത്തെ ശാക്തീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യവത്കരണവും സുതാര്യതയും സഹകരണമേഖലയിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ നടപ്പാക്കണമെന്ന് അദ്ദേഹം കൂട്ടിചേർത്തു. ജില്ലാ പ്രസിഡന്റ് കെ.ജി. ശിവാനന്ദൻ അദ്ധ്യക്ഷനായിരുന്നു. ജോയ് ഫ്രാൻസിസ് സഹകരണ മേഖലയും കേരള സഹകരണ നിയമഭേദഗതിയും എന്ന വിഷയത്തിലും കെ.ജി. ശിവാനന്ദൻ സഹകരണ മേഖലയുടെ ഭരണഘടനാവകാശങ്ങളും സംസ്ഥാന സഹകരണ നിയമഭേദഗതിയും എന്ന വിഷയത്തിലും ക്ലാസുകളെടുത്തു. ജില്ലാ സെക്രട്ടറി എ.ആർ. ചന്ദ്രൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.സി. വിപിൻചന്ദ്രൻ, എ.എസ്. സുരേഷ് ബാബു, വി.എം. വത്സൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |