എടപ്പാൾ: സേവാ ഇന്റർനാഷണൽ യു.എസ്.എ ചെനീറെ ഫൗണ്ടേഷൻ ശ്രീവത്സം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലേക്ക് നിർമ്മിച്ചൂ നൽകിയ ഓക്സിജൻ പ്ലാന്റ് പൂർവ്വ സൈനിക സേവാപരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. മേജർ ജനറൽ പി. വിവേകാനന്ദൻ ഉദ്ഘാടനം ചെയ്തു. ശ്രീവത്സം എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. വി. പി. ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. മേജർ ജനറൽ എം.എൻ.ജി. നായർ, ടി.എം. നന്ദകുമാർ, ഇ.ടി. മുരളിമോഹൻ, ട്രസ്റ്റ് സെക്രട്ടറി കൃഷ്ണകുമാർ , ആശുപത്രി ഫെസിലിറ്റി ഡയറക്ടർഅഭിലാഷ് ആചാരി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |