ബെലാഗവി (കർണ്ണാടക): കർണ്ണാടകയിലെ മുതിർന്ന നേതാക്കളിലൊരാളും കോൺഗ്രസ് അദ്ധ്യക്ഷനുമായ മല്ലികാർജ്ജുൻ ഖാർഗെയെ റായ്പൂർ പ്ളീനറി സമ്മേളനത്തിനിടെ ഗാന്ധി കുടുംബം അപമാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവർക്കും അറിയാം റിമോട്ട് ആരുടെ കൈവശമാണെന്ന്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഖാർഗെ ഒരു പ്രവർത്തകൻ മാത്രമാണ്. പേരിനു വേണ്ടി മാത്രമാണ്അദ്ദേഹത്തിന്റെ അദ്ധ്യക്ഷപദവി. പൊതുജന സേവനത്തിനായി ഏതുവിധത്തിലായാലും പ്രവർത്തിക്കുന്ന ഖാർഗെയോട് തനിക്ക് വലിയ ബഹുമാനമാണെന്നും മോദി പറഞ്ഞു. ബെലാഗവിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
പി.എം കിസാൻ നിധിയിൽ നിന്ന്
16,000 കോടി കൂടി അനുവദിച്ചു
പ്രധാനമന്ത്രി കിസാൻസമ്മാൻ നിധിയിൽ നിന്നുള്ള 16,000 കോടി രൂപ കർണ്ണാടകയിലെ ബെലാഗവിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകി. എട്ട് കോടിയിലേറെ കർഷകർക്ക് നേരിട്ട് ആനുകൂല്യം ലഭിക്കുന്ന പദ്ധതിയിൽ ഒരു വർഷം 2000 രൂപയുടെ മൂന്ന് ഗഡുക്കളായി 6000 രൂപ കർഷകന്റെ അക്കൗണ്ടിൽ എത്തും. 2019ൽ ആരംഭിച്ച പദ്ധതിയുടെ 13-ാമത് ഇൻസ്റ്റാൾമെന്റ് ആണ് നൽകിയത്. ഇതുവരെ 11 കോടി കർഷകരാണ് പദ്ധതിയുടെ ഗുണഭോക്താക്കളായത്.
ചടങ്ങിൽ190 കോടി ചെലവിൽ രാജ്യാന്തര നിലവാരത്തിൽ നവീകരിച്ച ബെലാഗവി റയിൽവേ സ്റ്റേഷൻ കെട്ടിടവും രാജ്യത്തിന് സമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |