കോഴിക്കോട് : ജില്ലാ വനിത ലീഗ് പ്രസിഡന്റായി എ.ആമിനയെയും ജനറൽ സെക്രട്ടറിയായി പി.ടി.എം ഷറഫുന്നീസയെയും ജില്ലാ കൗൺസിൽ യോഗം തിരഞ്ഞെടുത്തു. എ.പി.സഫിയയാണ് ട്രഷറർ. ന്യൂ നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ കൗൺസിൽ യോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ.റസാഖ് ഉദ്ഘാടനം ചെയ്തു. റിട്ടേണിംഗ് ഓഫീസർമാരായ എം.എ.മജീദ് ,ഒ.പി.നസീർ, എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ.പി.കെ.നൂർബീന റഷീദ്, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി കുൽസു , മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി.കുഞ്ഞമ്മദ്, സെക്രട്ടറി സി.പി.അസീസ് , പി.സഫിയ , ബ്രസീലിയ ശംസുദ്ധീൻ , എ.ആമിന , പി.ടി.എം ഷറഫുന്നീസ , എ.പി.സഫിയ എന്നിവർ പ്രസംഗിച്ചു.
മറ്റ് ഭാരവാഹികൾ: ഇ.പി ഖദീജ, എം.എം.ജമീല, ടി.കെ.സീനത്ത്, ഹാജറ കൊല്ലരുകണ്ടി, പി.സി.റുഖിയ ,ബി.വി സെറീന, ഷക്കീല ഈങ്ങോളി (വൈസ് പ്രസിഡന്റുമാർ), കെ.സൗദ ഹസൻ, ഡോ.ഫാത്തിമ ജസീന, ഷാഹിദ എ, സൗഫി താഴേക്കണ്ടി, ഷറീന വില്ല്യാപള്ളി, റഷീദ പി,റംല മരുതോങ്കര (സെക്രട്ടറിമാർ).
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ചെക്യാട് സ്വദേശി ആമിന കടവത്തൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലായി വിരമിച്ചതാണ്. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ,ജില്ലാ പഞ്ചായത്ത് മെമ്പർ , തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി.ടി.എം ഷറഫുന്നീസ കിഴക്കോത്ത് സ്വദേശിയാണ്. ജില്ലാ പഞ്ചായത്ത് മെമ്പർ ,മുക്കം മുസ്ലിം ഓർഫനേജ് സ്‌കൂൾ അദ്ധ്യാപിക, കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. ട്രഷറർ എ.പി.സഫിയ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |