കോട്ടയം: വനിതാ ദിനത്തോടനുബന്ധിച്ചു തദ്ദേശ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും സംയുക്തമായി ജില്ലയിലെ കോളേജ് വിദ്യാർത്ഥിനികൾക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കും. ഏഴിന് രാവിലെ 10.30 മുതൽ ബി.സി.എം കോളജിലാണ് മത്സരം. ലിംഗ സമത്വ വികസനം ആസ്പദമാക്കി മലയാളത്തിലാണ് മത്സരം. ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 3000 രൂപയുമാണ്. ഒരു കോളേജിൽ നിന്ന് ഒരുകുട്ടിക്ക് പങ്കെടുക്കാം. ഗൂഗിൾ ഫോം ലിങ്ക് ഉപയോഗിച്ച് അഞ്ചിന് മുമ്പ് രജിസ്റ്റർ ചെയ്യണം. പ്രിൻസിപ്പലിന്റെ സമ്മതപത്രം കോളേജ് ലെറ്റർ ഹെഡിൽ ഗൂഗിൾ ഫോമിൽ അപ്‌ലോഡ് ചെയ്യണം. വനിതാ ദിനത്തിൽ ബി.സി.എം കോളേജിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ കളക്ടർ ഡോ. പി. കെ. ജയശ്രീ സമ്മാനദാനം നടത്തും. പങ്കെടുക്കാൻ താല്പര്യപെടുന്നവർ https://forms.gle/S5AaFdxns2RdtnEL7 ലിങ്കിൽ രജിസ്റ്റർ ചെയുക. ഫോൺ: 8606488634.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |