എടക്കര: മൂത്തേടം ചെമന്തിട്ട ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഏട്ടാമത് പ്രതിഷ്ഠാദിന വാർഷികത്തിന് തുടക്കമായി. വിശേഷാൽ പൂജകൾ, പ്രത്യേക പരിപാടികൾ, പ്രഭാഷണങ്ങൾ, ഐശ്വര്യ പൂജ, ഘോഷയാത്ര, നൃത്തനൃത്യങ്ങൾ, നാടകം, തുടങ്ങിയ പരിപാടികൾ അരങ്ങേറുന്നുണ്ട്.
ഇന്നലെ നടന്ന പൊതുസമ്മേളനം എസ്.എൻ.ഡി.പി യോഗം നിലമ്പുർ യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.പി.കെ.സോമൻ ഉത്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.എൻ.രവി പാറക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി ഗിരീഷ് മേക്കാട് മുഖ്യസന്ദേശം നൽകി. ബോർഡ് മെമ്പർമാരായ എൻ.സുന്ദരേശൻ, സജി കുരുവിക്കാട്, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഭാസുര വാസദേവൻ, കെ.ടി.ഓമനക്കുട്ടൻ, അനീഷ് ബാബു, ജി.ഭാർഗ്ഗവൻ മാസ്റ്റർ, എം.കെ.സുകുമാരൻ, എം.ആർ.സജി, രത്നമ്മ രാജൻ, ബിന്ദു സജി, മിഥുൻ കുമാർ, അലവി പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു. ജി.പുരഷോത്തമൻ സ്വാഗതവും വി.എം.ജയപ്രകാശ് നന്ദിയും അറിയിച്ചു.ഇന്ന് രാത്രി ചെമന്തിട്ട എസ്.എൻ കലാവേദി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾക്ക് പുറമെ 9.30ന് കൊച്ചിൻ ചന്ദ്രകാന്തയുടെ നാടകവും അരങ്ങേറുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |