വള്ളിക്കുന്ന്: കൂട്ടുമൂച്ചി - കരുമരക്കാട് - മുണ്ടിയംകാവ് റോഡ് പ്രവൃത്തി പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ മൂലം നീണ്ടുപോവുന്നതിൽ കരുമരക്കാട് പ്രദേശവാസികൾ പ്രതിഷേധിച്ചു. നബാർഡ് സ്കീമിൽ ഉൾപ്പെട്ട റോഡ് പ്രവൃത്തി ഒരുവർഷം മുമ്പ് തുടങ്ങിയിട്ടും പാതി പോലും പൂർത്തിയാക്കാതെ കിടക്കുകയാണ്. കാലപ്പഴക്കത്താൽ തകർന്ന റോഡ് പൂർണ്ണമായി ഇളക്കിയിടുകയും ഇടയ്ക്ക് പണി നിർത്തിവെക്കുകയും ചെയ്തതോടെ യാത്രക്കാരും പ്രദേശവാസികളും ഒരുപോലെ പ്രയാസപ്പെടുകയാണ്.
ഇരുചക്ര വാഹനങ്ങളും കാൽനട യാത്രക്കാരും മറിഞ്ഞ് വീഴുന്നത് നിത്യസംഭവമാണ്. രൂക്ഷമായ പൊടി ശല്യം മൂലം വീട്ടിൽ പോലും ഇരിക്കാൻ പറ്റാത്ത അവസ്ഥയിൽ പൊറുതി മുട്ടിയ ജനം പൊതുമരാമത്ത് അസ്സിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിൽ കൂട്ടമായി എത്തി നിവേദനം നൽകി. എത്രയും വേഗം നിർത്തി വെച്ച റോഡ് പണി പുനരാരംഭിക്കണമെന്ന് നിവേദക സംഘം ആവശ്യപ്പെട്ടു. പി.പി.അബ്ദുൾ റഹ്മാൻ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |