തിരുവല്ല: സീമെൻസ് ഫുട്ബാളിൽ ഐ.എസ്.എല്ലിലെ ചെന്നൈ എൻ.എഫ് സിതാരം ജാക്സന്റെ നേതൃത്വത്തിൽ കളത്തിലിറങ്ങിയ കന്യാകുമാരി ജെ.ജെ എഫ്.സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കൊല്ലം കൈരളിയെ പരാജയപ്പെടുത്തി സീമെൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു. രണ്ടു ഗോളുകൾ നേടിയ ജാക്സൺ ഒന്നാം സെമിയിലെ മികച്ച കളിക്കാരനായി, മൊഫിൻ കൊല്ലത്തിനു വേണ്ടി ഗോൾ നേടി. തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എസ്.പി റെജി ജേക്കബ് മത്സരം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ടി.പി. ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഒളിബിക്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ പ്രകാശ് ബാബു മുഖ്യാതിഥിയായിരുന്നു. എസ്.എൻ.ഡി.പി.യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ, ടി.എ.റെജികുമാർ, സന്തോഷ് അഞ്ചേരിൽ, സജൻ നെച്ചുവേലിൽ എന്നിവർ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് 4.30ന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ സോക്കർ കുറ്റപ്പുഴ സാന്റോസ് കോട്ടയത്തെ നേരിടും. 3.30ന് ജൂനിയർ ഫുട്ബാൾ മത്സരത്തിന്റെ ഫൈനലിൽ തിരുമൂലപുരം എസ്.എൻ.വി.എസ്. ഹൈസ്കൂൾ, ഇരുവെള്ളിപ്ര സെന്റ് തോമസ് ഹൈസ്കൂളിനെ നേരിടും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് സി.എൻ. രാജേഷ് മുഖ്യതിഥിയാകും. സനൽ ജി.പണിക്കർ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |