ഗുരുവായൂർ : മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃദ് സമിതിയുടെ മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക സംസ്‌കൃതി പുരസ്‌കാരത്തിന് സി.രാധാകൃഷ്ണൻ അർഹനായി. അദ്ദേഹത്തിന്റെ ഗീതാദർശനം എന്ന ഗ്രന്ഥരചനയെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം നൽകുന്നത്. പതിനായിരത്തിയൊന്ന് രൂപയുടെ കാഷ് അവാർഡ് പുന്നയൂർക്കുളം കാർത്ത്യാനിയമ്മ സ്മാരക എൻഡോവ്‌മെന്റായാണ് നൽകുന്നത്. പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം തറയിൽ ബാലകൃഷ്ണൻ സ്മാരക ട്രസ്റ്റാണ് നൽകുന്നത്. മേയ് ആദ്യവാരത്തിൽ ഗുരുവായൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കുമെന്ന് എം.കെ.ദേവരാജൻ, ശ്രീകുമാർ ഈഴുവപാടി, സുധാകരൻ പാവറട്ടി, ടി.കൃഷ്ണദാസ്, ജയപ്രകാശ് കേശവൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |