കൊട്ടാരക്കര : പാചക വാതക വില വർദ്ധനവിനെതിരെ ഐക്യ മഹിളാ സംഘം കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷന് മുന്നിൽ അടുപ്പുകൂട്ടി പായസം വച്ചു പ്രതിഷേധിച്ചു. ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ പാചക വാതക സിലിണ്ടറിന് മേൽ റീത്തുവച്ച് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മഹിളാ സംഘം ജില്ലാ പ്രസിഡന്റ് ലൈലാ സലാവുദ്ദീൻ അദ്ധ്യക്ഷയായി. ആർ.എസ്.പി മണ്ഡലം സെക്രട്ടറി ജി. സോമശേഖരൻനായർ, യു.ടി.യു.സി താലൂക്ക് സെക്രട്ടറി ഇ.സലാവുദ്ദീൻ,ബി. തുളസീധരൻപിള്ള, സത്യശീലൻ, രാധാ മുരളി,ജി.ഉദയകുമാർ,
ബി.ശാന്തമ്മ, ഗാലക്സി സലിം, വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |