തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസിലേയ്ക്ക് എസ്എഫ്ഐ നടത്തിയ അതിക്രമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഓഫീസിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പി സി വിഷ്ണുനാഥ് എംഎൽഎയാണ് നോട്ടീസ് നൽകിയത്.
അതേസമയം, ഏഷ്യാനെറ്റിന്റെ വിഷയത്തെ മാദ്ധ്യമവേട്ട എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. മറ്റൊരു കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് സംഭാഷണം പുനഃസൃഷ്ടിക്കുകയായിരുന്നു. എസ്എഫ്ഐക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ അടിയന്തര പ്രാധാന്യമില്ലെന്നും പിവി അൻവറിന്റെ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസെടുത്തെന്നും മുഖ്യമന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |