ശ്രീകാര്യം: പ്രമുഖ വ്യവസായി കല്ലമ്പലം കാട്ടുവിള വീട്ടിൽ പരേതരായ കുഞ്ഞുകൃഷ്ണന്റെയും ചെമ്പകകുട്ടിയുടെയും മകൻ ശ്രീകാര്യം പാങ്ങപ്പാറ എ.കെ.ജി നഗർ 41 വിനായകയിൽ കെ.ജയദേവൻ (75) നിര്യാതനായി. ദീർഘകാലം പ്രവാസ ജീവിതം നയിച്ചശേഷം നാട്ടിൽ മടങ്ങിയെത്തി ശ്രീകാര്യം ആസ്ഥാനമാക്കി നിരവധി ബിസിനസ് സംരംഭങ്ങൾ ആരംഭിച്ചു. ശ്രീകാര്യം ജോഷി ഹാൾ, വട്ടിയൂർക്കാവിലും ശ്രീകാര്യത്തും ഗ്രീൻ പാലസ് ബാർ ഹോട്ടലുകൾ, ജെ.ജെ. ഡെവലപ്പേഴ്സ്, ജെ.ജെ. ഫ്ലാറ്റ് എന്നിവ ആരംഭിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. ഭാര്യ: ജമിന ജയദേവൻ. മക്കൾ: ദിവ്യ,ജോഷി. മരുമകൻ: അജേഷ് പി.കുമാർ,സലൂജ ജാേഷി.
സഹോദരങ്ങൾ: എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ പ്രസിഡന്റ് കെ.നകുലൻ, കെ.മോഹനൻ (അമിൽ ട്രേഡേഴ്സ്, ആറ്റിങ്ങൽ), സുധന്യ രാമചന്ദ്രൻ, പരേതരായ കെ.സുരേന്ദ്രൻ (ജി.എസ് ഷോപ്പിംഗ് കോംപ്ലക്സ്), കെ.വിശ്വനാഥൻ, കെ. രഘുനാഥൻ,കെ. പ്രഭാകരൻ,കെ.രവീന്ദ്രൻ,കെ.ഹരിദാസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |