എസ്.എസ്.എൽ.സി ഇന്നും പ്ളസ് ടു പരീക്ഷകൾ നാളെയും ആരംഭിക്കും
കൊല്ലം: ഇനി വിദ്യാർത്ഥികൾക്ക് പരീക്ഷാക്കാലം, എസ്.എസ്.എൽ.സി പരീക്ഷ ഇന്നും പ്ളസ് വൺ, പ്ളസ് ടു പരീക്ഷകൾ നാളെയും ആരംഭിക്കും. എസ്.എസ്.എൽ.സി പരിക്ഷ മാർച്ച് 29നും പ്ളസ് വൺ, പ്ളസ്ടു പരീക്ഷകൾ 30 നും അവസാനിക്കും.
ജില്ലയിൽ 30,372 കുട്ടികളാണ് 229 സെന്ററുകളിലായി എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. ഇതിൽ 15,536 പേർ ആൺകുട്ടികളും 14836 പേർ പെൺകുട്ടികളുമാണ്. ഇതിൽ സവിശേഷ സഹായം ആവശ്യമുള്ള 609 കുട്ടികളുണ്ട്.
138 സെന്ററുകളിലായി 27100 കുട്ടികൾ പ്ളസ് വൺ, പ്ളസ് ടു പരീക്ഷയെഴുതും. എല്ലാ പരീക്ഷകളും രാവിലെ നടക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പ്ളസ് വൺ, പ്ളസ് ടു ചോദ്യപേപ്പറുകൾ അതത് സെന്ററുകളിൽ എത്തിച്ചു. പ്രത്യേക വാച്ചർമാരെ കൂടാതെ സി.സി ടി.വി കാമറ നിരീക്ഷണവും സൂക്ഷയ്ക്ക് ഏർപ്പെടുത്തി. ചോദ്യപേപ്പർ വിതരണത്തിന് 43 ക്ലസ്റ്ററുകൾ രൂപീകരിച്ചു.
ക്ലസ്റ്റർ ചുമതലയുള്ള ഉദ്യോഗസ്ഥർ പരീക്ഷാ ദിവസം രാവിലെ ചോദ്യ പേപ്പറുകൾ ട്രഷറി, ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച് പൊലീസ് അകമ്പടിയോടെ 8.30ന് മുമ്പായി സ്കൂളുകളിലെത്തിക്കും.
എസ്.എസ്.എൽ.സി പരീക്ഷ
കൂടുതൽ കുട്ടികൾ - കൊല്ലം വിമല ഹൃദയ ഗേൾസ് ഹൈസ്കൂൾ - 716
കുറവ് - കുമ്പളം സെന്റ് മൈക്കിൾ എച്ച്.എസ്.എസ് - 3
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |