SignIn
Kerala Kaumudi Online
Thursday, 19 September 2024 10.01 AM IST

ചവറയിൽ എൻ.വിജയൻ പിള്ള അനുസ്മരണം

Increase Font Size Decrease Font Size Print Page

.ചവറ :മുൻ എം.എൽ.എയും പൊതുപ്രവർത്തകനുമായിരുന്ന എൻ.വിജയൻപിള്ളയുടെ മൂന്നാം ചരമ വാർഷിക അനുസ്മരണം ചവറയിൽ നടന്നു. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. സാമൂഹ്യരാഷ്ട്രിയ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുൾപ്പെടെ പങ്കെടുത്തു. സി.പി.എം ചവറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചവറ ബസ് സ്റ്റാന്റിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.മനോഹരൻ അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി ആർ.രവീന്ദ്രൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം കെ .വരദരാജൻ, സുജിത്ത് വിജയൻ പിള്ള എം.എൽ.എ, ജി. മുരളീധരൻ, രാജമ്മ ഭാസ്‌ക്കരൻ, പി.കെ.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിജയൻപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മടപ്പള്ളി വിജയശ്രീയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. ചവറ മടപ്പള്ളി എം.എസ്.എൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തിൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം മുൻ എം.എൽ.എ കെ.എൻ.എ.ഖാദർ ഉദ്ഘാടനം ചെയ്തു. അഡ്വ.എൻ. രാജൻപിള്ള അദ്ധ്യക്ഷനായി. എൻ.വിജയൻപിള്ള അനുസ്മരണത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് ( എം )ചവറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ കോയിവിള ബിഷപ്പ് ജറോം അഭയകേന്ദ്രത്തിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.