SignIn
Kerala Kaumudi Online
Thursday, 26 September 2024 3.29 AM IST

ഇരട്ടക്കുട്ടികളുമൊത്ത് നയൻതാരയും വിഘ്‌നേഷും ആദ്യമായി പൊതുയിടത്തിൽ, ഉയിരിനും ഉലകത്തിനും സ്നേഹം ചൊരിഞ്ഞ് ആരാധകർ

Increase Font Size Decrease Font Size Print Page
nayanthara

മക്കളായ ഉയിരും ഉലകവുമൊത്ത് നയൻതാരയും വിഘ്‌നേഷ് ശിവനും ആദ്യമായി പൊതുയിടത്തിൽ. മുംബയ് എയർപോർട്ടിലാണ് ഇരട്ടക്കുട്ടികളുമായി നയനും വിഘ്‌നേഷും ക്യാമറ കണ്ണുകൾക്ക് മുന്നിലെത്തിയത്. കുഞ്ഞുങ്ങളെ ഫ്ലാഷ് ലൈറ്റ് ഏൽക്കാതെ മറച്ചുപിടിച്ച് ഇരുവരും എയർപോർട്ടിനുള്ളിലേയ്ക്ക് പോകുന്ന ചിത്രങ്ങളും വീഡിയോയും ഏറെ വൈറലാവുകയാണ്.

കാഷ്വൽ വസ്ത്രങ്ങളിൽ ട്രെൻഡി ലുക്കിലാണ് താരജോഡികൾ എയർപോർട്ടിലെത്തിയത്. കുഞ്ഞുങ്ങളെ ഒരുപോലുള്ള വസ്ത്രങ്ങളാണ് അണിയിച്ചിരിക്കുന്നത്. ക്യാമറകൾക്ക് നേരെ നയൻതാരയും വിഘ്‌നേഷും അഭിവാദ്യം അർപ്പിക്കുകയും ചെയ്തു. വീഡിയോയും ചിത്രങ്ങളും പുറത്തിറങ്ങിയതിന് പിന്നാലെ ദമ്പതികൾക്കും മക്കൾക്കും സ്‌നേഹം കൊണ്ട് നിറയ്ക്കുകയാണ് ആരാധകർ.

nayanthara

A post shared by @varindertchawla

കഴിഞ്ഞവർഷം ജൂണിൽ വിവാഹിതരായ ഇരുവരും ഒക്‌ടോബറിലാണ് തങ്ങൾക്ക് ഇരട്ടകുഞ്ഞുങ്ങൾ പിറന്ന വിവരം ആരാധകരോട് പങ്കുവയ്ക്കുന്നത്. വിഘ്നേഷ് ശിവനാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇരുവരും വിശേഷാവസരങ്ങളിൽ മക്കളുമൊത്തുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ടെങ്കിലും കുഞ്ഞുങ്ങളുടെ മുഖം വെളിപ്പെടുത്താറില്ല.

A post shared by Vignesh Shivan (@wikkiofficial)

A post shared by Vignesh Shivan (@wikkiofficial)

ഷാരൂഖ് ഖാൻ നായകനാകുന്ന ജവാൻ എന്ന ചിത്രമാണ് നയൻതാരയുടേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. ആറ്റ്ലിയാണ് ചിത്രത്തിന്റെ സംവിധായകൻ. വിജയ് സേതുപതിയാണ് ജവാനിൽ വില്ലൻ വേഷത്തിലെത്തുന്നത്. പൃഥിരാജ് നായകനായ ഗോൾഡ് ആണ് മലയാളത്തിൽ നയൻതാരയുടേതായി പുറത്തിറങ്ങിയ അവസാന സിനിമ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NAYANTHARA, VIGNESH SHIVAN, SPOTTED, AIRPORT, CHILDREN, TWINS, ULAKAM, UYIR, MUMBAI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.