കൊച്ചി: മെട്രോയുടെ പാർക്കിംഗ് നിരക്കുകൾ ഇനി മുതൽ ഇ-റുപ്പിയായും നൽകാം. സേവനത്തിന്റെ ഉദ്ഘാടനം കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബെഹ്‌റ തൈക്കൂടം മെട്രോ സ്റ്റേഷൻ പാർക്കിംഗിൽ നിർവഹിച്ചു. ഇ-റുപ്പി സേവനം നൽകുന്ന ബാങ്കുകളുടെ ഡിജിറ്റൽ വാലറ്റുകൾ വഴി പൊതുജനങ്ങൾക്ക് പണമിടപാടുകൾ നടത്താൻ സാധിക്കും. പാർക്കിംഗ് പ്രീ-ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും തൈക്കൂടം മെട്രോ സ്റ്റേഷനിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ആർ.ബി.ഐ എ.ജി.എം ശാലിനി പ്രദീപ്, മാനേജർ നിതിൻ നാഗ്, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് ബിസിനസ് ഹെഡ് ശ്രീകാന്ത് കുറുപ്പ്, അനന്തം ഓൺലൈൻ ഡയറക്ടർ നീതു രാജശേഖരൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |