മനാമ: ലോകത്തിലെ ആദ്യത്തെ എഫ് 16 ബ്ളോക്ക് 70 വിമാനം പ്രതിരോധ സേനയുടെ ഭാഗമാക്കി ബഹ്റൈൻ. ആഗോള സുരക്ഷാ വ്യോമയാന കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ നിർമിച്ച അത്യാധുനിക യുദ്ധവിമാനം ബഹ്റൈൻ ഡിഫൻ്സ് ഫോഴ്സിന്റെ റോയൽ ബഹ്റൈൻ എയർഫോഴ്സിനാണ് കരുത്തേകുക. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഏറെ പ്രഹരശേഷിയുള്ള എഫ് 16 ബ്ളോക്ക് 70 വിമാനം സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ബഹ്റൈൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |