ആലുവ: അന്തർദേശീയ ശ്രീനാരായണ ഗുരു പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച്ചത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് നാളെ മുതൽ 21വരെ ആലുവ അദ്വൈതാശ്രമത്തിൽ നടക്കും. പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, അൻവർ സാദത്ത് എം.എൽ.എ, ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ തുടങ്ങിയവർ സംസാരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ സ്വാമി സച്ചിദാനന്ദ, ഡോ. ഗീത സുരാജ്, ഡോ. സൂരാജ് ബാബു, ഡോ. സുനിൽ പി. ഇളയിടം, സ്വാമി മുക്താനന്ദയതി, സ്വാമിനി നിത്യചിന്മയി തുടങ്ങിയവർ ക്ലാസെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |