മുണ്ടപ്പള്ളി: മുണ്ടപ്പള്ളി ഗവൺമെന്റ് എൽ.പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. പൊന്നമ്മ ബാബു മുഖ്യാതിഥിയായിരുന്നു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീനാദേവി കുഞ്ഞമ്മ, നഗരസഭാ അദ്ധ്യക്ഷ ദിവ്യാ റെജി മുഹമ്മദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു, വാർഡ് മെമ്പർമാരായ മുണ്ടപ്പള്ളി സുഭാഷ്, ഷീജ കൃഷ്ണൻ, ഹെഡ്മിസ്ട്രസ് തുളസി, ഷിബു ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. സീരിയൽ താരം ഡേവിഡ് മാത്യു, ചരിത്ര രചയിതാവ് രഞ്ജിനി, ചലച്ചിത്ര സംവിധായകൻ സുകുമാരൻ, യുവ കവി നന്ദിനി.ബി.നായർ, പ്രിയ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |