ബംഗളൂരു: റെയിൽവേ സ്റ്റേഷനിൽ ഡ്രമ്മിലടച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബംഗളൂരുവിലെ സർ എം വിശ്വേശ്വരയ്യ ടെർമിനലിലാണ് സംഭവം. മുപ്പത്തിരണ്ടിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ നാല് മാസത്തിനിടെ ബംഗളൂരുവിൽ സമാന രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കൊലപാതകമാണിത്. ഡിസംബറിൽ ഒരു പാസഞ്ചർ ട്രെയിനിന്റെ കോച്ചിൽ മഞ്ഞ ചാക്കിൽ നിന്ന് ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
ജനുവരി നാലിന് യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നീല പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിൽ നിന്ന് ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. സംഭവങ്ങൾക്ക് പിന്നിൽ സീരിയൽ കില്ലറാകാമെന്ന സംശയത്തിലാണ് പൊലീസ്. മൂന്ന് പേർ ചേർന്ന് മൃതദേഹം റെയിൽവേ സ്റ്റേഷനിൽ എത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലയാളി മൃതദേഹം തള്ളാൻ സഹായികളെ ഉപയോഗിക്കുന്നതാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |