SignIn
Kerala Kaumudi Online
Thursday, 19 September 2024 3.15 AM IST

' ദ റിയൽ ഹീറോസ്',  ബ്രഹ്മപുരത്തെ  മാലിന്യ  പ്ലാന്റിലെ തീ അണച്ച രക്ഷാപ്രവർത്തകരുടെ ആഘോഷം;   വീഡിയോ പങ്കുവച്ച് മന്ത്രി

Increase Font Size Decrease Font Size Print Page
brahmapuram

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ പടർന്ന തീ പൂർണമായി അണച്ച സന്തോഷം ആഘോഷിക്കുന്ന രക്ഷാപ്രവർത്തകരുടെ വീഡിയോ പങ്കുവച്ച് മന്ത്രി പി രാജീവ്. 12 ദിവസവും 24 മണിക്കൂർ സമയം പ്രയത്നിച്ച അഗ്നിശമനസേനാംഗങ്ങളുടെ സന്തോഷം ഈ ദൗത്യം എത്ര കഠിനമായിരുന്നുവെന്നതിന് തെളിവാണെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പ്രദേശത്തെ വായു ഗുണ നിലവാര സൂചിക( Air Quality Index) ഇപ്പോൾ സാധാരണനിലയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കുന്നതിനായി ജില്ലയിലെ മാലിന്യ സംസ്‌കരണം സുഗമമാക്കാനുള്ള സമഗ്രകര്‍മപദ്ധതി അതിവേഗം നടപ്പിലാക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റിന്റെ പൂർണ രൂപം

ബ്രഹ്മപുരത്ത് തീകെടുത്തുന്നതിനായി 12 ദിവസവും 24 മണിക്കൂർ സമയം പ്രയത്നിച്ച അഗ്നിശമനസേനാംഗങ്ങളുടെ സന്തോഷവും പ്രതികരണവും എത്രമാത്രം കഠിനമായിരുന്നു ഈ ദൗത്യമെന്നതിൻ്റെ തെളിവാണ്. പ്രദേശത്തെ വായു ഗുണ നിലവാര സൂചിക( Air Quality Index) ഇപ്പോൾ സാധാരണനിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കുന്നതിനായി ജില്ലയിലെ മാലിന്യ സംസ്‌കരണം സുഗമമാക്കാനുള്ള സമഗ്രകര്‍മപദ്ധതി അതിവേഗം നടപ്പിലാക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കും. ആസൂത്രണം ചെയ്തതുപ്രകാരം തന്നെ കർമ്മപരിപാടി പ്രാവർത്തികമാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BRAHMAPURAM, PRAJEEV, MINISTER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.