SignIn
Kerala Kaumudi Online
Saturday, 21 September 2024 5.12 AM IST

ക്യാൻസറാണ്, വിദേശത്ത് പോയി ചികിത്സിക്കണമെന്ന് പച്ചക്കള്ളം പറഞ്ഞ് കാമുകിയിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി; പിന്നാലെ യുവതിയെ തേടി കാമുകന്റെ സഹോദരന്റെ സന്ദേശമെത്തി

Increase Font Size Decrease Font Size Print Page
lovers

അബുദാബി: തന്നെ വിവാഹം കഴിക്കാതിരിക്കാൻ വേണ്ടി വ്യാജമരണം സൃഷ്ടിച്ച യുവാവിനെതിരെ പരാതിയുമായി കാമുകി. യു എ ഇയിലാണ് സംഭവം. രോഗമാണെന്ന് കള്ളം പറഞ്ഞ് 2,15,000 ദിർഹവും കാമുകൻ കൈക്കലാക്കിയെന്ന് യുവതി ആരോപിക്കുന്നു.

തനിക്ക് ക്യാൻസർ ആണെന്നായിരുന്നു പ്രതി കാമുകിയോട് പറഞ്ഞിരുന്നത്. ചികിത്സയ്ക്ക് വേണ്ടി വിദേശത്തേക്ക് പോകണമെന്നും ഇതിനായി പണം വേണമെന്നുമായിരുന്നു കാമുകൻ പറഞ്ഞത്. തുടർന്നാണ് പരാതക്കാരി പണം നൽകിയത്.

പണം കൈയിൽ കിട്ടിയതോടെ കാമുകൻ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി. ഇയാൾ മരിച്ചെന്ന് സഹോദരൻ യുവതിയെ അറിയിക്കുകയും ചെയ്തു. എന്നാൽ ഇത് കളവാണെന്ന് യുവതിക്ക് ബോദ്ധ്യപ്പെട്ടു. തുടർന്ന് കാമുകനെ കണ്ട് വിവാഹം ചെയ്യണമെന്ന് പറഞ്ഞെങ്കിലും അയാൾ നിരസിച്ചു. ഇതോടെയാണ് തന്റെ പണം ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്. യുവാവുമായി പ്രണയത്തിലായിരുന്നെന്നും, വിവാഹ വാഗ്ദാനം നൽകിയാണ് പണം കൈക്കലാക്കിയതെന്നുമാണ് പരാതിയിൽ പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, UAE, FAKES DEATH, MAN, WOMAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.