മുക്കം : മുക്കം മുസ്‌ലിം ഓർഫനേജിന് കീഴിലെ സ്ഥാപനങ്ങളിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് മാനേജ്മെന്റ് യാത്രയയപ്പ് നൽകി. സന്തോഷ് മൂത്തേടം, പി.ഹുസൈൻ, പി.മൈമൂന, പി.ആമിന, മീരാഭായ്, അബൂബക്കർ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. മണാശ്ശേരി കാംപസിൽ മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു ഉദ്‌ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ ടി.പി.മൻസൂർ അലി അദ്ധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ഇ.സത്യ നാരായണൻ മുഖ്യാതിഥിയായി. പി.പി.മോനുദ്ദീൻ, മുഹമ്മദ് സലീം, നിസാർ ഹസൻ, സാദിഖ് കൂളിമാട്, ജി. പ്രീത, പി.ഇസ്മായിൽ, എം.ഇസ്മായിൽ, അബ്ദുൽ അസീസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |