തിരുവനന്തപുരം: തമലം ത്രിവിക്രമംഗലം എൽ.പി സ്കൂൾ വാർഷികാഘോഷം സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ ഉദ്ഘാടനം ചെയ്തു.മുൻ കൗൺസിലറും വികസന സമിതി ചെയർമാനുമായ കെ.രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക എച്ച്.വി.ഷീബ, കരമന വാർഡ് കൗൺസിലർ ജി.എസ്.മഞ്ജു,കൺവീനർ തമലം എസ്.ഉണ്ണി, തമലം റസിഡന്റ്സ് കോ - ഓർഡിനേഷൻ സെക്രട്ടറി ജി.സുരേന്ദ്രൻ, ഡോ.കമലാ ലക്ഷ്മി, പി.ടി.എ പ്രസിഡന്റ് നീതുരാജ്,അദ്ധ്യാപിക ആതിര എന്നിവർ സംസാരിച്ചു.വിരമിക്കുന്ന എച്ച്.വി.ഷീബയ്ക്ക് പെരുമ്പടവം ഉപഹാരം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |