തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022ലെ ബാലസാഹിത്യ പുരസ്കാരങ്ങളും തളിര് സ്കോളർഷിപ്പ് സംസ്ഥാനതല വിജയികൾക്കുള്ള സമ്മാനങ്ങളും മന്ത്രി സജി ചെറിയാൻ വിതരണം ചെയ്തു. 60,001 രൂപയും ഫലകവും പ്രശസ്തിപത്രവുമുൾപ്പെട്ട സമഗ്രസംഭാവനാ പുരസ്കാരം പയ്യന്നൂർ കുഞ്ഞിരാമൻ ഏറ്റുവാങ്ങി.
കഥ/നോവൽ വിഭാഗത്തിൽ ഇ.എൻ.ഷീജ, കവിതാ വിഭാഗത്തിൽ മനോജ് മണിയൂർ,വൈജ്ഞാനിക വിഭാഗത്തിൽ ഡോ.വി.രാമൻകുട്ടി,ശാസ്ത്ര വിഭാഗത്തിൽ ഡോ. മുഹമ്മദ് ജാഫർ പാലോട്, ജനു,ജീവചരിത്രം/ആത്മകഥ വിഭാഗത്തിൽ സുധീർ പൂച്ചാലി, വിവർത്തനം/പുനരാഖ്യാനം വിഭാഗത്തിൽ ഡോ. അനിൽകുമാർ വടവാതൂർ ,ചിത്രീകരണ വിഭാഗത്തിൽ സുധീർ പി.വൈ, നാടക വിഭാഗത്തിൽ ഡോ. നെത്തല്ലൂർ ഹരികൃഷ്ണൻ എന്നിവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. 20,000രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരങ്ങൾ.
എഴുത്തുകാരനും യൂണിവേഴ്സ്റ്റി കോളേജ് മുൻ പ്രഫസറുമായ സാബു കോട്ടുക്കൽ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി.കാനറ ബാങ്ക് ഡി.ജി.എം എസ്. ശരവണൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജി.ഷീല, എഡിറ്റോറിയൽ അസിസ്റ്റന്റ് നവനീത് കൃഷ്ണൻ എസ് തുടങ്ങിയവരും പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |