കല്ലുവാതുക്കൽ : തെരുവിൽ അലഞ്ഞു നടന്ന മാനസിക വെല്ലുവിളി നേരിടുന്ന അനാഥരെ പൊലീസ് പലപ്പോഴായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും എന്നാൽ, ചികിത്സ കഴിഞ്ഞിട്ടും ഏറ്റെടുക്കാൻ ആരുമില്ലാത്ത അവർക്ക് കൈത്താങ്ങായി പത്തനാപുരം ഗാന്ധിഭവൻ. ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട മൂന്നുപേരെ ഗാന്ധിഭവൻ ഏറ്റെടുത്തു. ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ട് ജി.എസ്.സന്തോഷ്, നഴ്സ് രാജലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ കൈമാറിയത്. പത്തനാപുരം ഗാന്ധിഭവൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ വിൻസെന്റ് മൂവരെയും സ്വീകരിച്ചു. വേളമാനുർ ഗാന്ധിഭവൻ സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ്, ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ, വൈസ്ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള , സെക്രട്ടറി പി.എം.രാധാകൃഷ്ണൻ, ട്രഷറർ രാജേന്ദ്രകുമാർ, ആലപ്പാട് ശശിധരൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |